Book Veedum Mattu Kathakalum
Book Veedum Mattu Kathakalum

വീടും മറ്റു കഥകളും

80.00

In stock

Author: Mukundan M Category: Language:   Malayalam
ISBN 13: 9788182664821 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനായ എം.മുകുന്ദന്റെ ആദ്യകഥയായ ‘നിരത്തുകള്‍’ ഉള്‍പ്പെടെ ആപ്പീസ്, വീട്, ചായ, നറുക്ക്, കള്ളന്‍നായ, ഉത്തരവാദാത്വത്തിന്റെ പ്രശ്‌നം, ഉറക്കം, കഥാവശേഷന്‍ എന്നിങ്ങനെ മലയാളത്തിന്റെ പതിവുരീതികളെ മൗലികതകൊണ്ട് അട്ടിമറിച്ച ഒന്‍പതു കഥകള്‍. നഗരവിഹ്വലതയും നനവുള്ള ഗ്രാമാന്തരീക്ഷവും രൂപപ്പെടുത്തിയ സങ്കീര്‍ണമായ മനുഷ്യാനുഭവങ്ങളുടെ ഒന്‍പതു ഖണ്ഡങ്ങളാണിത്. ആധുനികതയുടെ ശക്തിയും ലാവണ്യവും ശരിയായി ഉള്‍ക്കൊള്ളിക്കുകയും ആധുനികോത്തരതയും വിസ്മയങ്ങള്‍ തീര്‍ക്കുകയും ചെയ്തുകൊണ്ട് ഓരോ കാലത്തും പുതുപുത്തനായി നില്‍ക്കുന്ന എഴുത്തുകാരന്റെ ഉജ്ജ്വലപ്രതിഭയുടെ തിളക്കം ഇതിലെ ഓരോ കഥയിലും കാണാം.

എം.മുകുന്ദന്റെ ആദ്യകഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്.

The Author

മയ്യഴിയില്‍ ജനിച്ചു. ആദ്യകഥ ഭനിരത്തുകള്‍'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്‍മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: പ്രതീഷ്, ഭാവന.

Description

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനായ എം.മുകുന്ദന്റെ ആദ്യകഥയായ ‘നിരത്തുകള്‍’ ഉള്‍പ്പെടെ ആപ്പീസ്, വീട്, ചായ, നറുക്ക്, കള്ളന്‍നായ, ഉത്തരവാദാത്വത്തിന്റെ പ്രശ്‌നം, ഉറക്കം, കഥാവശേഷന്‍ എന്നിങ്ങനെ മലയാളത്തിന്റെ പതിവുരീതികളെ മൗലികതകൊണ്ട് അട്ടിമറിച്ച ഒന്‍പതു കഥകള്‍. നഗരവിഹ്വലതയും നനവുള്ള ഗ്രാമാന്തരീക്ഷവും രൂപപ്പെടുത്തിയ സങ്കീര്‍ണമായ മനുഷ്യാനുഭവങ്ങളുടെ ഒന്‍പതു ഖണ്ഡങ്ങളാണിത്. ആധുനികതയുടെ ശക്തിയും ലാവണ്യവും ശരിയായി ഉള്‍ക്കൊള്ളിക്കുകയും ആധുനികോത്തരതയും വിസ്മയങ്ങള്‍ തീര്‍ക്കുകയും ചെയ്തുകൊണ്ട് ഓരോ കാലത്തും പുതുപുത്തനായി നില്‍ക്കുന്ന എഴുത്തുകാരന്റെ ഉജ്ജ്വലപ്രതിഭയുടെ തിളക്കം ഇതിലെ ഓരോ കഥയിലും കാണാം.

എം.മുകുന്ദന്റെ ആദ്യകഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്.

Reviews

There are no reviews yet.

Add a review

Veedum Mattu Kathakalum
You're viewing: Veedum Mattu Kathakalum 80.00
Add to cart