Description
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനായ എം.മുകുന്ദന്റെ ആദ്യകഥയായ ‘നിരത്തുകള്‍’ ഉള്‍പ്പെടെ ആപ്പീസ്, വീട്, ചായ, നറുക്ക്, കള്ളന്‍നായ, ഉത്തരവാദാത്വത്തിന്റെ പ്രശ്നം, ഉറക്കം, കഥാവശേഷന് എന്നിങ്ങനെ മലയാളത്തിന്റെ പതിവുരീതികളെ മൗലികതകൊണ്ട് അട്ടിമറിച്ച ഒന്‍പതു കഥകള്‍. നഗരവിഹ്വലതയും നനവുള്ള ഗ്രാമാന്തരീക്ഷവും രൂപപ്പെടുത്തിയ സങ്കീര്‍ണമായ മനുഷ്യാനുഭവങ്ങളുടെ ഒന്‍പതു ഖണ്ഡങ്ങളാണിത്. ആധുനികതയുടെ ശക്തിയും ലാവണ്യവും ശരിയായി ഉള്‍ക്കൊള്ളിക്കുകയും ആധുനികോത്തരതയും വിസ്മയങ്ങള്‍ തീര്‍ക്കുകയും ചെയ്തുകൊണ്ട് ഓരോ കാലത്തും പുതുപുത്തനായി നില്ക്കുന്ന എഴുത്തുകാരന്റെ ഉജ്ജ്വലപ്രതിഭയുടെ തിളക്കം ഇതിലെ ഓരോ കഥയിലും കാണാം.
എം.മുകുന്ദന്റെ ആദ്യകഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്.
Reviews
There are no reviews yet.