Mathrubhumi Books

Availability: Out of Stock

ഒരു കടങ്കഥപോലെ ഭരതന്‍

SKU: BOOK13399

135.00 108.00 20% off

Out of stock

Author: Johnpol Category: Language:   Malayalam
ISBN 13: Publisher: Green Books
Specifications
Pages: 0 Binding:
The Author

പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംവിധായകന്‍. 1950ല്‍ എറണാകുളത്ത് ജനിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ടെലിഫിലിമുകള്‍ക്കുവേണ്ടിയും ഡോക്യുമെന്ററികള്‍ക്കുവേണ്ടിയും രചനയും സംവിധാനവും നിര്‍വഹിച്ചു. മാക്ടയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നിര്‍വാഹക സമിതിയില്‍ മലയാളത്തിന്റെ പ്രതിനിധി, അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയുടെ ദൃശ്യമാധ്യമ ഫാക്കല്‍റ്റിബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗം. നിരവധി ബഹുമതികളും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: അയിഷ എലിസബത്ത്. വിലാസം: പുതുശ്ശേരി, 49/3405, ചിലവന്നൂര്‍ റോഡ്, കടവന്ത്ര, എറണാകുളം.

Description

ഭരതന്‍ എന്ന പ്രതിഭാശാലിയായ ചലച്ചിത്രകാരനെ മുന്‍നിര്‍ത്തി ജോണ്‍പോള്‍ എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ്‍പോളിന്റെ കുറിപ്പുകളിലൂടെയും, ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്‍മ്മിരി കെ.പി.എ.സി.ലളിത, സഹപ്രവര്‍ത്തകര്‍ എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള്‍ ഇതള്‍വിരിയുന്നത്. പി.എന്‍.മേനോന്‍, ജോണ്‍എബ്രഹാം, ഭരതഗഗോപി, ശ്രീവിദ്യ, പവിത്രന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങിയവരുടെ ചൂടുനിശ്വാസങ്ങളും ഈ പുസ്തകത്താളുകളിലുണ്ട്. അനന്തമായ കാലത്തിലേക്ക് അവരെല്ലാം കടന്നുപോയി. ഓര്‍മ്മയുടെ ഊര്‍ജ്ജവും വെളിച്ചവും ഉള്‍ക്കൊള്ളുന്ന മഹത്തായ ഒരു കൃതി.

Reviews

There are no reviews yet.

Be the first to review “Oru Kadamkadha Pole Bharathan”
Shopping cart close