Mathrubhumi Books

Availability: Out of Stock

ബ്രണ്ണന്‍ ദിനങ്ങള്‍

SKU: BOOK15696

50.00 40.00 20% off

Out of stock

Author: Punathil Kunjabdulla Category: Language:   Malayalam
ISBN 13: 978-81-8266-888-1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

വിവിധ മേഖലകളില്‍ പ്രസിദ്ധരായിത്തീര്‍ന്ന ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്ത കലാലയമാണ് തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജ്. ആ കലാലയത്തില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെക്കുറിച്ചുള്ള മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓര്‍മക്കുറിപ്പുകളാണ് ഈ പുസ്തകം. എം.ടി. വാസുദേവന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം.എന്‍. വിജയന്‍, എസ്. ഗുപ്തന്‍നായര്‍, ആറ്റൂര്‍ രവിവര്‍മ, എം.എസ്. മേനോന്‍, എം.ആര്‍. ചന്ദ്രശേഖരന്‍…തുടങ്ങി നിരവധി പ്രമുഖര്‍ കടന്നുവരുന്നു. ഒപ്പം, സാഹിത്യവും സിനിമയും പ്രണയവും രാഷ്ട്രീയവും സൗഹൃദവുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അവിസ്മരണീയമായ ഒരു കാലവും.

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓര്‍മകളുടെ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Brennan Dinangal”
Shopping cart close