Vijayakrishnan

ഡോക്യുമെന്ററി സംവിധായകന്‍, ചലച്ചിത്ര നിരൂപകന്‍. 1952ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ടി.വി. പ്രവര്‍ത്തകരുടെ സംഘടനയായ ഭകോണ്‍ടാക്ടി'ന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാന സിനിമാ അവാര്‍ഡ് കമ്മിറ്റി അംഗം, സംസ്ഥാന ചലച്ചിത്ര പുസ്തക അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍, സംസ്ഥാന ടി.വി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍, കേരളാ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി, കേരളാ ടി.വി. ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ചലച്ചിത്ര സമീക്ഷ, ചലച്ചിത്രത്തിന്റെ പൊരുള്‍, മാറുന്ന പ്രതിച്ഛായകള്‍, കാലത്തില്‍ കൊത്തിയ ശില്പങ്ങള്‍, മലയാള സിനിമയുടെ കഥ, ഭൂതത്താന്‍ കുന്ന് എന്നിവ പ്രധാന കൃതികള്‍. നിധിയുടെ കഥ, മയൂര നൃത്തം, മാന്ത്രികന്റെ പ്രാവ് എന്നീ ചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. ദേശീയ അവാര്‍ഡ്, സംസ്ഥാന അവാര്‍ഡുകള്‍, ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ആശ. വിലാസം: ഭശ്രീലകം', അമ്പാടി ലെയ്ന്‍, പൂജപ്പുര, തിരുവനന്തപുരം.

    Showing the single result

    Showing the single result