Showing all 8 results
Showing all 8 results
ഇന്നസെന്റ് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫിബ്രവരി 28ന് ഇരിങ്ങാലക്കുടയില്‍ ജനിച്ചു. ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷ ണല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ്.എന്‍.എച്ച്. സ്കൂള്‍ എന്നിവിടങ്ങ ളില്‍ പഠിച്ചു. എട്ടാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി. പല ജോലികളും മാറി മാറി ചെയ്തു. രാഷ്ട്രീയരംഗത്ത് മുനിസിപ്പല്‍ കൗണ്‍സിലര്‍, എം.പി. എന്നീ നിലകളില്‍ പ്രവര് ത്തിച്ചു. സംവിധായകന് മോഹന്‍ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. ആദ്യ സിനിമ നൃത്തശാലയാണ് (1972). തുടര്‍ന്നും ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങ ളില്‍ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാനിര്‍മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, രാവണപ്രഭു, ഹിറ്റ് ലര്‍, മനസ്സിനക്കരെ, ഡോലി സജാകെ രഖ്ന, മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്ര ങ്ങള് പ്രേക്ഷകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന് അന്തിക്കാടിന്റെ മഴവില്‍ക്കാവടി എന്ന സിനിമയില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 11 വര്‍ഷക്കാലം ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. കൃതികള്‍: മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ചിരിക്കു പിന്നില്‍ (ആത്മകഥ), കാന്‍സര്‍ വാര്‍ഡിലെചിരി, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, കാലന്റെ ഡല്‍ഹിയാത അന്തിക്കാട് വഴി. കാന്‍സര്‍ വാര്‍ഡിലെ ചിരിയുടെ പരിഭാഷ ഇറ്റാലിയന്‍, തമിഴ്, കന്നട ഭാഷകളില്‍ വന്നിട്ടുണ്ട്. 2023 മാര്‍ച്ച് 26ന് അന്തരിച്ചു. ഭാര്യ: ആലീസ്. മകന്: സോണറ്റ്. മരുമകള്‍: രശ്മി സോണറ്റ്. പേരമക്കള്‍: ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ്.
Showing all 8 results
Showing all 8 results