Harikishore Ias
എസ്. ഹരികിഷോര്‍ ഐ.എ.എസ്. 1980 ഒക്ടോബര്‍ 14ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ജനിച്ചു. പിതാവ്: ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്. മാതാവ്: പി.കെ. സരള. സെന്റ് മേരീസ് കോണ്‍വെന്റ് പയ്യന്നൂര്‍, ബി.ഇ.എം.എല്‍.പി. സ്കൂള്‍ പയ്യന്നൂര്‍, എടനാട് യു.പി. സ്കൂള്‍, കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ സ്കൂള്‍ പഠനം. കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍നിന്നും ഒന്നാംറാങ്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍നിന്നും ജി. ഇ. ഫൗണ്ടേഷന് സ്കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദവും നേടി. ഒരു വര്‍ഷത്തോളം അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ലക്ചററായി ജോലി ചെയ്തു. 2007ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 14-ാം റാങ്ക് നേടി വിജയിച്ചു. ഐ.എ.എസ്. തിരഞ്ഞെടുത്ത് കേരള കേഡറില്‍ നിയമനം ലഭിച്ചു. കൊല്ലം അസിസ്റ്റന്റ് കലക്ടര്‍, ചെങ്ങന്നൂര്‍ സബ് കലക്ടര്‍, മാനന്തവാടി സബ് കലക്ടര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍, ടൂറിസം ഡയറക്ടര്‍, പട്ടികജാതി വകുപ്പു ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വകുപ്പു ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്റിലേഷന് വകുപ്പു ഡയറക്ടര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പു ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വ്യവസായവകുപ്പു ഡയറക്ടര്‍. ഭാര്യ: ഗൗരി സരിത ബി. മക്കള്‍: ആദിത്യ കൃഷ്ണ, ശ്രാവണ്‍ കൃഷ്ണ. വിലാസം: 'കൃഷ്ണ', TC 21/2463 (1), എന്‍.സി.സി. റോഡ്, അമ്പലമുക്ക്, തിരുവനന്തപുരം 695005.
Showing all 2 results
Showing all 2 results