Description
പൊട്ടിച്ചെടുത്ത സൗഗന്ധികപ്പൂവിന്റെ തണ്ടില്‍ അവരിരുവരും പിടിച്ചു. ആ തണ്ട് കുളത്തിന്റെ അഗാധതയിലേക്ക് ഒലിച്ചിറങ്ങി. അതിലൂടെ വിപിനനും പൗര്‍ണമിയും അഗാധതയിലെ വെളിച്ചത്തിലേക്കിറങ്ങിപ്പോയി.
മുകളില്‍ പൂവുമാത്രം ഉലയാതെ നിന്നു…
ഒരു വിമാനത്താവളത്തിനുവേണ്ടി പച്ചപ്പായ പച്ചപ്പൊക്കെ അളന്നെടുക്കപ്പെടുകയും ഭൂമാഫിയകള്‍ പിടിമുറുക്കുകയും ചെയ്യുന്നതോടുകൂടി ഒരു ഗ്രാമത്തിനൂണ്ടാകുന്ന ദുരന്തമാണ് യന്ത്രലോചനം. ദേശത്തിന്റെതു മാത്രമായ പാടവും കുന്നും കുളങ്ങളും ജന്തുജാലങ്ങളും ഭാഷാശൈലിയും തേവരും കൂളിയും പോതിയുമുള്‍പ്പെടെയുള്ള നാട്ടുദൈവങ്ങളും പ്രണയംപോലും പടിയിറങ്ങുകയും ശേഷിക്കുന്ന മനുഷ്യജീവിതം യന്ത്രങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന പേടിസ്വപ്‌നം അതോടെ ആ ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നു. ആഗോളവത്കരണകാലത്തെ ഏതു മൂന്നാംലോകഗ്രാമത്തിന്റെയും നേരേ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ഭീഷണിക്കെതിരെയുള്ള ചൂണ്ടുപലകയാകുന്ന നോവല്‍.
Reviews
There are no reviews yet.