Description
കണിക്കൊന്നയുടെ ഇംഗ്ലീഷ് പേരെന്താണ്? എന്ന് കുട്ടി ചോദിച്ചാല്‍ ഒട്ടുമിക്ക രക്ഷിതാക്കളും ഒന്നു പരുങ്ങും അതുപോലെ വേഴാമ്പല്‍, ശംഖുപുഷ്പം, കരിമീന്‍ എന്നിങ്ങനെ നിത്യ ജീവിതത്തില്‍ പറയുന്നതും ഉപയോഗിക്കുന്നതുമായ പല പദങ്ങളുടെയും ഇംഗ്ലീഷ് പേരറിയാന്‍ അല്പമൊരു ബുദ്ധിമുട്ടുണ്ടാവും. അതു പരിഹരിക്കാന്‍ മലയാള മനോരമ പുറത്തിറക്കുന്ന ഏറ്റവും പുതിയ പുസ്തകമാണ് വേഡ് പാഡ് (വിഷയം തിരിച്ചുള്ള പദകോശം). സ്‌കൂള്‍ പ്രോജക്റ്റുകളുടെ ഭാഗമായി കുട്ടികള്‍ക്ക് ഇപ്പോള്‍ ഒരുപാട് വിഭാഗത്തില്‍പ്പെട്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കേണ്ടിവരുന്നുണ്ട്. ഇതിനെല്ലാം സഹായിയായ ‘വേഡ് പാഡ് ‘ കുട്ടികളുടെ പഠനമേശപ്പുറത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിശേഷപ്പെട്ട ഒരു പുസ്തകമാണ്. ഇംഗ്ലീഷ് – മലയാളം ഭാഷയിലെ വാക്കുകള്‍ വിഷയം തിരിച്ച് പ്രതിപാദിക്കുകയാണിതില്‍. 256 പേജുകള്‍, നൂറില്‍ അധികം വിഷയങ്ങള്‍, പതിനായിരത്തിലധികം വാക്കുകള്‍ അക്ഷരമാല ക്രമത്തില്‍ സൂചനാ പദങ്ങള്‍ അടങ്ങിയ പട്ടിക ഒപ്പം ചേര്‍ത്തിരിക്കുന്നു. മനോരമ ദിനപത്രത്തിലെ ‘പഠിപ്പുര’യില്‍ പ്രസിദ്ധീകരിച്ചുവരുന്ന ‘വേഡ് പാഡ്’ പംക്തിയില്‍ നിന്ന് തെരഞ്ഞെടുത്തതും പുതുതായി ചേര്‍ത്തതുമായ നൂറില്‍പരം വിഷയങ്ങളും പതിനായിരത്തിലധികം വാക്കുകളുമടങ്ങിയ ഒരറിവിന്റെ കലവറയാണീ പുസ്തകം.
Reviews
There are no reviews yet.