Description
‘വിഷകന്യക’യാണ് എസ്.കെ.യുടെ സമ്പൂര്‍ണ്ണവിജയം പ്രഖ്യാപനം ചെയ്യുന്ന നോവല്‍. അത് ഒരു വ്യക്തിചരിത്രമല്ല. സമൂഹചരിത്രമാണ്. കൃഷി ചെയ്തു ജീവിക്കാന്‍ മണ്ണന്വേഷിച്ച് മാതൃദേശമായ തിരുവിതാംകൂര്‍ വിട്ട് മലബാറിലെ തരിശുഭൂമികളിലേക്കു പോയി. അവിടത്തെ പ്രതികൂലമായ പ്രകൃതിയും പ്രത്യേക ചിന്താഗതിക്കാരനായ മനുഷ്യരുംകൂടി സൃഷ്ടിച്ചുകൂട്ടുന്ന പ്രതിബന്ധങ്ങളോട് ക്ഷമാപൂര്‍വ്വം പോരാടി ഊഷരപ്രദേശങ്ങളെ സസ്യശ്യാമളവും ഫലഭൂയിഷ്ഠവുമാക്കിത്തീര്ത്ത്, ഒടുവില്‍ കഠിനരോഗബാധിതരായി നശിച്ചടിയുന്ന ഒരു കര്‍ഷകസംഘമാണ് അതിലെ നായകന്. നായികയോ – ആ നായകനെ ദൂയെയിരുന്നു കടാക്ഷിച്ചു ചാരത്തു വരുത്തി, അയാളുടെ വിയര്‍പ്പും ചോരയും പ്രേമോപഹാരങ്ങളായി കരസ്ഥമാക്കി കഴിഞ്ഞതിനുശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരംകൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന തരിശുഭൂമിയും.
-പ്രൊഫ.എന്‍.കൃഷ്ണപിള്ള
Reviews
There are no reviews yet.