Book Vandikkalakal
Vandikkalakal 21st Edn Back Cover
Book Vandikkalakal

വണ്ടിക്കാളകള്‍

240.00

In stock

Author: Madhavikutti Category: Language:   Malayalam
ISBN 13: 9789359620183 Edition: 20 Publisher: Mathrubhumi
Specifications Pages: 144 Binding:
About the Book

സ്ത്രീമനസ്സിന്റെ ആഴങ്ങളാല്‍ മലയാളസാഹിത്യത്തെ മനുഷ്യാനുഭവങ്ങളുടെ മറ്റൊരു ലോകമാക്കിമാറ്റിയ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി അവസാനമായി എഴുതിയ നോവലിന്റെ 21 പതിപ്പ്.

The Author

ലോകപ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയും. നാലപ്പാട്ട് ബാലാമണിഅമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം.നായരുടെയും മകള്‍. തൃശ്ശൂരില്‍ പുന്നയൂര്‍ക്കുളത്ത് ജനിച്ചു. ഭര്‍ത്താവ് മാധവദാസ്. മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, തരിശുനിലം, എന്റെ സ്‌നേഹിത, അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, ബാല്യകാലസ്മരണകള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, നീര്‍മാതളം പൂത്തകാലം, ചേക്കേറുന്ന പക്ഷികള്‍, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍, നഷ്ടപ്പെട്ട നീലാംബരി, നിലാവിന്റെ മറ്റൊരിഴ, മാധവിക്കുട്ടിയുടെ സ്ത്രീകള്‍, വണ്ടിക്കാളകള്‍ എന്നിവ പ്രധാന കൃതികള്‍. സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഒാഫ് ദ ലസ്റ്റ്, ദ് ഡിസ്റ്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കലക്ടഡ് പോയംസ് തുടങ്ങിയവ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും. എന്റെ കഥ നിരവധി വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1964-ല്‍ ഏഷ്യന്‍ പോയട്രി പ്രൈസ്, 1965-ലെ ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് കൃതികള്‍ക്കുള്ള കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ്, സാഹിത്യ അക്കാദമി പുരസ്‌കാരം, 1997ലെ വയലാര്‍ രാമവര്‍മ പുരസ്‌കാരം തുടങ്ങി നിരവധി ദേശീയ-അന്തര്‍ദേശീയ ബഹുമതികള്‍. ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഒാഫ് ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2009-ല്‍ അന്തരിച്ചു.

Description

സ്ത്രീമനസ്സിന്റെ ആഴങ്ങളാല്‍ മലയാളസാഹിത്യത്തെ മനുഷ്യാനുഭവങ്ങളുടെ മറ്റൊരു ലോകമാക്കിമാറ്റിയ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി അവസാനമായി എഴുതിയ നോവലിന്റെ 21 പതിപ്പ്.

Vandikkalakal
You're viewing: Vandikkalakal 240.00
Add to cart