Description
പഴയകാല സമരഭൂമികളിലും പ്രാചീനമായ കാവുകളിലുമെല്ലാം
പുതിയ തിരിച്ചറിവുകളുടെ വെളിച്ചം പകര്‍ന്ന് വടക്കന്‍ കേരളത്തിന്റെ മനസ്സിലേക്കുള്ള സത്യസന്ധമായ ഒരന്വേഷണയാത്ര.
വടക്കേ മലബാറിന്റെ ഭൂമിശാസ്ത്രവും ചരിത്രവും പറഞ്ഞു
തുടങ്ങുന്ന പുസ്തകം അത്യുത്തര കേരളത്തിന്റെ സാംസ്കാരിക സവിശേഷതകളുടെ ആഴങ്ങളിലൂടെയും ഉയരങ്ങളിലൂടെയുമാണ് മുന്നേറുന്നത്. ഭൂതകാലാഭിരതിയല്ല ഭാവിസാദ്ധ്യതകളിലേക്കുള്ള
തെളിഞ്ഞ നോട്ടമാണിത്. വടക്കന്‍ കേരളത്തിന്റെ സാംസ്കാരിക
ഭൂപടം സൃഷ്ടിച്ചവരുടെ മഹാത്യാഗങ്ങളെയും വടക്കിന്റെ
ഹൃദയത്തുടിപ്പായ തെയ്യംകലയെയും കുറിച്ചുള്ള വിപുലമായ
ഗവേഷണങ്ങള്‍ക്ക് വഴികാട്ടിയാകുന്ന പഠനങ്ങള്‍.
എന്‍. പ്രഭാകരന്റെ പുതിയ പുസ്തകം