Description
കൗമാരം തിമിർപ്പിൻറെ കാലം. ബാല്യം പോയി, പക്ഷെ പോയില്ല. യുവത്വമായി, പക്ഷെ തികഞ്ഞില്ല. അന്വേഷിക്കാനും ചോദിക്കാനും പരീക്ഷിക്കാനും വെപ്രാളം. വിവേകം ഉരുത്തിരിയുകയും നിലപാടുകൾ ഉറക്കുകയും ചെയ്യേണ്ട പ്രായം. കഴിഞ്ഞ തലമുറയുടെ കൗമാരകാലത്ത് ഉണ്ടായിരുന്നതിൻറെ എത്രയോ ഇരട്ടിയാണ് ഇപ്പോൾ ആ പ്രായക്കാരുടെ മേലുള്ള സമ്മർദ്ദം. അതു മറികടക്കാൻ സഹായകമായ വായന. കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലകളെയും ചിന്താശേഷിയെയും ഉണർത്താനും വളർത്താനും ഉതകുന്ന, കഥകളും അറിവുനുറുങ്ങുകളും നോവലുകളുമെല്ലാമടങ്ങിയ അമൂല്യ സമാഹാരം.







