Mathrubhumi Books

Availability: In Stock

ഉള്ളില്‍ ഉള്ളത്

SKU: BOOK21306

650.00 520.00 20% off

In stock

Author: Radhakrishnan C Category: Language:   Malayalam
ISBN: Publisher: HiTech Books
Specifications
The Author

പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്​പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍.

Description

പൗരസ്ത്യദര്‍ശനം എന്ന അടിത്തറയില്‍ പണിത ആധുനിക സയന്‍സ് ഫിക്ഷന്‍.
അനുരാഗബദ്ധരായ യുവമിഥുനങ്ങള്‍ തങ്ങളുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കിടെ മഹത്തായ ഒരു കണ്ടെത്തലിലേക്കു നീങ്ങുന്നു. മനുഷ്യവംശത്തിന് അഭൂതപൂര്‍വ്വമായ ഐശ്വര്യപ്പുതുയുഗപ്പിറവി കുറിക്കുന്ന നൂതനസാങ്കേതികവിദ്യ.
എന്നാല്‍, സയന്‍സ് നല്‍കുന്ന ഏതു വരദാനവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം…
അവരെ വിധേയത്വത്തിലാക്കി ഈ വിദ്യ തട്ടിയെടുക്കാനും ലോകമേധാവിത്വത്തിനുള്ള യുദ്ധത്തില്‍ ഉപകരണമാക്കാനും അന്താരാഷ്ട്രകുറ്റവാളിസംഘം കിണഞ്ഞു ശ്രമിക്കുന്നു.
പക്ഷേ, സ്വന്തം മനസ്സും ഹൃദയവും പൈതൃകമായ ദര്‍ശനത്തില്‍നിന്നു സ്വാംശീകരിച്ച ശക്തിയും ഉപയോഗിച്ച് അവര്‍ സാഹസികമായി ചെറുത്തുനില്‍ക്കുന്നു….

മനുഷ്യമനസ്സ് ആത്യന്തികായുധമായിത്തീരുന്ന വിസ്മയകഥ.

 

Reviews

There are no reviews yet.

Be the first to review “ULLIL ULLATHU”
You're viewing: ULLIL ULLATHU 650.00 520.00 20% off
Add to cart
Shopping cart close