Description
ഇതില്‍ ആശാനിരാശകളുടെ അടരുകളുണ്ട്, ജയപരാജയങ്ങളുടെ നീക്കിവെപ്പുകളുണ്ട്. ജനിമരണങ്ങളുടെ തനിയാവര്ത്തനങ്ങളുണ്ട്. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഓടിയൊളിക്കാനുള്ള ഇടമല്ല ഈ സമാഹാരത്തിലെ കഥകള്‍, അഥവാ എല്ലാ മിത്ഥ്യാടനങ്ങള്ക്കുമൊടുവില് നാം യാഥാര്‍ത്ഥ്യത്തിന്റെ തന്നെ കയ്പും മധുരവും നുണയുന്നു. സത്യത്തിന്റെ ചോരയില്‍ ചവിട്ടിനിന്നുകൊണ്ട് കല്പ്പിതകഥയില് മുഖം നോക്കുന്നു…
-സുധീഷ് കോട്ടേമ്പ്രം
2024ലെ മികച്ച ചെറുകഥയ്ക്കുള്ള സംസ്കൃതി പുരസ്കാരം നേടിയ പുസ്തകവീട് ഉള്‍പ്പെടെ, മാമ്പൂമണം, വിത്തുകള്‍, കാസ്രോട്, റാഫേല്‍, നിറഭേദങ്ങള്‍, ജീവിച്ചുപോകുന്നവര്‍, അമ്മക്കപ്പല്‍, സൂചിയും നൂലും, ദിയ എന്ന പെണ്‍കുട്ടി, തോട്ടുങ്കരപ്പോതി എന്നിങ്ങനെ പതിനൊന്നു കഥകള്‍.
അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ കഥാസമാഹാരം