Description
വിപ്ലവത്തിന്റെ ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. ഫ്രഞ്ച് വിപ്ലവം പരാജയപ്പെട്ടു, റഷ്യൻ വിപ്ലവം പരാജയപ്പെട്ടു, ചൈനീസ് വിപ്ലവം പരാജയപ്പെട്ടു. ഇന്ത്യയിൽ ഗാന്ധിയൻ വിപ്ലവംപോലും പരാജയപ്പെട്ടു…. ഞാൻ പഠിപ്പിക്കുന്നത് കലാപമാണ്, വിപ്ലവമല്ല. എന്നെ സംബന്ധിച്ചിടത്തോളം കലാപബോധമാണ് മതാത്മകവ്യക്തിയുടെ അടിസ്ഥാനഗുണം, കറതീർന്ന ആത്മീയതയാണത്… വിപ്ലവകാരി പഴയതിനെ മാറ്റാൻ ശ്രമിക്കുന്നു, കലാപകാരിയാവട്ടെ പഴയതിൽ നിന്ന് തനതായി പുറത്തുവരുന്നു. പാമ്പ് ഉറയുരുന്നതുപോലെയാണത്, അവൻ പിന്നെ തിരിഞ്ഞു നോക്കുന്നില്ല.
Reviews
There are no reviews yet.