Mathrubhumi Books

Availability: Out of Stock

Theyyamthirathottangal- Oru padanam

SKU: BOOK19698

430.00 344.00 20% off

Out of stock

Author: Dr. M.V.Vishnu Namboothiri Category: Language:   Malayalam
Specifications
The Author

1939ല്‍ പയ്യന്നൂരില്‍ ജനിച്ചു. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. സര്‍വകലാശാലകളില്‍ ഗവേഷണ ഗൈഡ്. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ചെയര്‍മാനായിരുന്നു. മുഖദര്‍ശനം, പുള്ളുവപ്പാട്ടും നാഗാരാധനയും, മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും, വണ്ണാനും കെന്ത്രോന്‍പാട്ടും, പുലയരുടെ പാട്ടുകള്‍, കോതാമൂരി, തോറ്റംപാട്ടുകള്‍ ഒരുപഠനം, തെയ്യവും തിറയും, തെയ്യം, നാടോടി വിജ്ഞാനീയം, പൂരക്കളി, ഗവേഷണ പ്രവേശിക, കേരളത്തിലെ നാടന്‍ സംഗീതം, വടക്കന്‍പാട്ടുകള്‍ ഒരു പഠനം, നാടന്‍ കളികളും വിനോദങ്ങളും, ഫോക്‌ലോര്‍ നിഘണ്ടു, കടംകഥകള്‍ ഒരു പഠനം, വിവരണാത്മക ഫോക്‌ലോര്‍ ഗ്രന്ഥസൂചി തുടങ്ങി നാല്പതിലേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള ഫോക്‌ലോര്‍ അക്കാദമിയുടെ പ്രഥമ അവാര്‍ഡ് ഇവ ലഭിച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പിനര്‍ഹനായി. വിലാസം: കാരന്താറ്റ് പി.ഒ., രാമന്തളി.

Description

തെയ്യങ്ങളെയും തോറ്റംപാട്ടുകളെയും പുരസ്‌കരിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥമെന്ന് ഇതിനെ വിശേഷിപ്പിക്കാം. തോറ്റംപാട്ടുകളില്‍ ആവിഷ്‌കരിക്കപ്പെട്ട ദേവതകളെയും പുരാവൃത്തങ്ങളെയും വീരാപദാനങ്ങളെയും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടിതില്‍. അവയില്‍ പ്രതിഫലിക്കുന്ന സാമൂഹികവും ചരിത്രപരവുമായ വസ്തുതകളും പഠനത്തിനു വിധേയമാക്കപ്പെട്ടിരിക്കുന്നു. തോറ്റംപാട്ടുകളുടെ വൈവിധ്യങ്ങളും, ഭാഷാപരമായ സവിശേഷതകളും ഇതില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജനസംസ്‌കാര പഠനത്തിനും കലാപഠനത്തിനും ഈ ഗ്രന്ഥം വിലപ്പെട്ട ഉപലബ്ധിയാണ്.

Reviews

There are no reviews yet.

Be the first to review “Theyyamthirathottangal- Oru padanam”
Shopping cart close