Description
അനുഭവസമ്പത്തുകൊണ്ടനുഗൃഹീതനായ പ്രശസ്ത കഥാകൃത്ത്. ജീവിതത്തിന്റെ നാനാത്വങ്ങളില്‍ താഴ്ന്നു മുങ്ങിപ്പോയ പ്രയാണം. 1952-ല്‍ 19-ാമത്തെ വയസ്സില്‍ പ്രസിദ്ധീകരിച്ച ‘കരയുന്ന കാല്‍പ്പാടുകള്‍’ എന്ന കഥാസമാഹാരം പേറി നാടുമുഴുക്കെ അലഞ്ഞു ഹതാശയനും ദുഃഖിതനുമായ ഒരെഴുത്തുകാരന്റെ മുഖമുദ്രയുമായി രംഗപ്രവേശം ചെയ്ത പുതൂരിന്റെ തെരെഞ്ഞെടുത്ത കഥകള്‍ ആദ്യപതിപ്പായി പുറത്തുവരുന്നത് 1975 ജൂലായ് മാസത്തിലാണ്. അന്നേവരെ പ്രസിദ്ധീകരിച്ച 15 കഥാസമാഹാരങ്ങളില്‍നിന്നും തെരഞ്ഞെടുത്ത 52 കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാഹിത്യപ്രവര്‍ത്തക സഹകരെണസംഘം പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത കൃതിയുടെ മൂന്നാം പതിപ്പാണിത്. ഈറന്‍ മുള്ളും നനഞ്ഞ കണ്ണുകളും, നക്ഷത്രക്കുഞ്ഞ്, പാവക്കല്ല്യാണം, നനഞ്ഞ തൂവലുകള്‍, ഒരു മുക്കാല്, പെങ്ങളെ ഞാന്‍ ദുഃഖിക്കുന്നു, കടിഞ്ഞൂല്‍ പ്രസവം, ഒഴിവുദിനം, മരിച്ചവര്‍ക്ക് പൂക്കള്‍, വിശക്കുന്ന ദൈവപുത്രന്മാര്‍, ഗോപുരവെളിച്ചം തുടങ്ങിയ കഥകള്‍ അനുവാചക ലോകത്തിന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തിയവയാണ്. യശഃശരീരനായ പ്രശസ്ത നിരൂപകന്‍ തായാട്ട് ശങ്കരനാണ് ഈ കഥകളെ അവലോകനം ചെയ്തിരിക്കുന്നത്.
Reviews
There are no reviews yet.