Description
ലിപിൻ രാജ് എം.പി.
നാട്ടുരുചികള്‍ തേടി ഒരു സിവില്‍ സര്‍വീസ് പ്രൊബേഷണറുടെ യാത്രകള്‍
തമിഴ്നാട് ചുറ്റിക്കണ്ടശേഷവും ഒരു ചോദ്യം ഉത്തരം കിട്ടാതെ എന്റെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. കൊടൈക്കനാലിലെ ലാ സബേത്ത് പള്ളിയിലേക്കു റെബേക്ക മുത്തശ്ശിയുടെ കൊച്ചുമകൾ വിയോല കൊടുക്കേണ്ട കേക്കിന്റെ ഡേറ്റ് അടുത്തു വരുന്നു. ഉറപ്പായും പള്ളിയിൽനിന്നാരെങ്കിലും ഈ വർഷം വിയോലയെ തേടി വരും. വിയോല കേക്കിന്റെ മെനു തേടി വീണ്ടും ഡയറികൾ തിരയും. അതിനിടെ സാഗരിക കീറിയെടുത്ത പേജ് കണ്ടാൽ?
ഭക്ഷണം പാകം ചെയ്യുന്നയാൾക്കും വിളമ്പുന്നയാൾക്കും ചരിത്രമുണ്ട്; കഥയുണ്ട്. അതറിയുമ്പോഴേ ഓരോ രുചിയും പൂർണമാവു. കഴിച്ച വിഭവങ്ങളും അവയുടെ അൽപം ചരിത്രവും രുചിയനുഭവങ്ങളും സംസ്ഥാനങ്ങൾ തിരിച്ചുള്ള യാത്രകളിൽനിന്ന് അരിച്ചെടുത്തതാണ് ഈ പുസ്തകം.