Description
ആത്മാവ് വെളിപ്പെടുത്തുകയും അരികില്‍ കൊണ്ടുവരികയും ചെയ്യുന്നവളേ, രാത്രി ഒളിപ്പിക്കുകയും വിദൂരത്താക്കുകയും ചെയ്യുന്നവളേ… എന്റെ സ്വപ്‌നത്തിന്റെ ആകാശങ്ങളില്‍ ചിറകടിച്ചു പറക്കുന്ന മനോഹരമായ ആത്മാവേ, മണ്ണിനടിയില്‍ ഒളിഞ്ഞുകിടക്കുന്ന പൂവിന്റെ വിത്തുകളെപ്പോലെ എന്റെ ഉള്ളിന്റെയുള്ളില്‍ മയങ്ങിക്കിടക്കുന്ന വികാരങ്ങളെ നീ ഉണര്‍ത്തി… നിന്റെ ശരീരവും അതിന്റെ സത്തയും കാണാന്‍ എന്നെ അനുവദിക്കൂ… നീ ഭൂമിയില്‍ സ്വതന്ത്ര്യയാണെങ്കില്‍ അങ്ങനെ നിനനെ് ഞാന്‍ സ്വപ്‌നം കാണട്ടെ, ഞാന്‍ നിന്നെ സ്പര്‍ശിക്കട്ടെ, ഞാന്‍ നിന്റെ ശബ്ദം കേള്‍ക്കട്ടെ…
‘ജിബ്രാന്‍ കൃതികളുടെ മൃദുവായ കാല്പനിക സ്പര്‍ശനമേറ്റ് തരളമാവാത്ത എഴുത്തുകാര്‍ കേരളത്തില്‍ കുറവായിരിക്കും. അവിടെയും ഇവിടെയും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ജിബ്രാന്‍ വിവര്‍ത്തനങ്ങള്‍ മലയാളസാഹിത്യത്തിനുമേല്‍ തെളിഞ്ഞ മഴത്തുള്ളികളായി പെയ്തിറങ്ങിയിട്ടുണ്ട്. സാഹിത്യത്തില്‍ ”തല” ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങുമ്പോഴും ”ഹൃദയ”ത്തിന്റെ ആര്‍ദ്രത നിലനിര്‍ത്താന്‍ സഹായിച്ച കനിവായിരുന്നു അവ. ലബനന്‍ താഴ്‌വരയിലെ മൂന്നു മുത്തുകളെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. മാര്‍ത്ത; യുഗങ്ങളുടെ ധൂളിയും അനാദികാലത്തിന്റെ അഗ്നിയും; ഭ്രാന്തന്‍ യോഹന്നാന്‍.’-ചന്ദ്രമതി
Reviews
There are no reviews yet.