Description
ഓസ്കാർ വൈൽഡ്
‘ഞാനൊരു കവിയും എഴുത്തുകാരനും നാടകകൃത്തുമാവും. ഏതുവിധത്തിലും ഞാൻ പ്രസിദ്ധനാവും, അല്ലെങ്കിൽ കുപ്രസിദ്ധൻ’.
ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ, എ വുമൻ ഓഫ് നോ ഇംപോർട്ടൻസ്, സലോമി, ഹാപ്പി പ്രിൻസ്, ദ ഇംപോർട്ടൻസ് ഓഫ് ബീയിങ് ഏണസ്റ്റ് എന്നീ കൃതികളെഴുതി പ്രശസ്തനായിരുന്ന കാലത്താണ് ഓസ്കാർ വൈൽഡിനെ ജയിൽശിക്ഷയിലേക്ക് നയിച്ച സംഭവങ്ങളുണ്ടാകുന്നത്. രണ്ടുവർഷത്തെ കഠിന തടവിനിടയിൽ ജയിൽക്കടലാസുകളിൽ കുറിച്ചിട്ട കുമ്പസാരക്കുറിപ്പുകൾ. സമൂഹത്തിന്റെ അപമാനങ്ങൾ ഏറ്റുവാങ്ങിയാണ് മരിച്ചതെങ്കിലും ലൈംഗികവും കലാപരവുമായ സ്വാതന്ത്ര്യവാദത്തിന്റെ രക്തസാക്ഷിയായി വിശ്വസാഹിത്യത്തിൽ എന്നും വൈൽഡ് വാഴ്ത്തപ്പെടുന്നു.
ജയിലിൽവെച്ച് ഓസ്കാർ വൈൽഡ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെയും കത്തുകളുടെയും സമാഹാരം.
പരിഭാഷ: ശരത്കുമാർ ജി.എൽ.