Description
ഞാനെഴുതിയ എന്റെ ജീവിതകഥയില്‍ ടീച്ചര്‍ നേരിട്ട
തടസ്സങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും വേണ്ടത്ര ഊന്നല്‍
കൊടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഒരു സാമൂഹികജീവി
എന്ന നിലയില്‍ എന്റെ വളര്‍ച്ച ടീച്ചറിന്റെ ആയുഷ്കാല
പ്രയത്നമായിരുന്നു.’
കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം
വൈകല്യങ്ങളെ അതിജീവിച്ച ഹെലന് കെല്ലര്‍
തന്റെ അദ്ധ്യാപികയും ആജീവനാന്ത കൂട്ടാളിയുമായിരുന്ന
ആനി സള്ളിവന് മേസിയെക്കുറിച്ചെഴുതിയ ജീവചരിത്രം.
ആത്മകഥയില്‍ ഹെലന് കെല്ലര്‍
അടയാളപ്പെടുത്താതെപോയ അനുഭവങ്ങള്‍.