Description
മരണവും മരണാനന്തര ജീവിതവും എന്നെ ആകര്‍ഷിച്ചു തുടങ്ങിയത് കുട്ടിക്കാലത്താണ്. പൂജപ്പുര സ്കൂളില്‍ നടന്നാണ് പോകാറ്. വെളുപ്പിന് സൈക്കിള്‍ ചവിട്ടാന്‍ പോകുന്നത് ഒരു ഹരമായിരുന്നു.
നേരം വെളുത്തുവരുന്നതേയുള്ളൂ. ഇരുട്ട് പൂര്‍ണമായും മാറിയിട്ടില്ല. പൂജപ്പുര ജംഗ്ഷന് എത്തുന്നതിനു മുന്‍പ് ഇടതുഭാഗത്ത് പറങ്കിമാവുകള്‍ നിറഞ്ഞുനില്ക്കുന്ന ഒരു സ്ഥലമാണ്. ഇന്ന് അവിടെയൊക്കെ ബഹുനില കെട്ടിടങ്ങള്‍ ആകാശത്തോളം ഉയര്ന്നുനില്ക്കുന്നു. അന്ന് റോഡ് വിജനമായിരുന്നു. പെട്ടെന്ന് പറങ്കിമാവിന്തോട്ടത്തില് ഒരാള്‍ തൂക്കുകയറില്‍ പിടയ്ക്കുന്നു. ഞാന്‍ ഒരാഘാതത്തോടെ നിശ്ചലമായിനിന്നു. പിന്നെ വിറപൂണ്ട നിലത്തുറയ്ക്കാത്ത കാലുകളോടെ തിരിഞ്ഞുനടന്നു. പിന്നെ ഒരു മരണം കണ്ടത് സ്കൂളിലേക്ക് പോകുംവഴി ഇന്നത്തെ പൂജപ്പുര ആയുര്‍വേദ റിസര്‍ച്ച് ആശുപത്രിക്ക് പിന്നിലത്തെ ഒരു വീട്ടില്‍ ഒരു യുവതിയെ കിണറ്റില്‍ നിന്ന് ജഡാവസ്ഥയില്‍ പൊക്കിയെടുക്കുന്നതാണ്.
രണ്ടു ശവശരീരങ്ങള്‍ എന്നെ, എന്റെ വളര്‍ച്ചയില്‍ വേട്ടയാടിക്കൊണ്ടിരുന്നുവെന്നത് സത്യം.
സ്വന്തം
സുനില്‍ പരമേശ്വരന്