Description
പി.കെ. ശ്രീധരൻ
ശങ്കരന്റെ ജീവിതവും ദർശനവും കല്ലിൽ കൊത്തിവെച്ച ഒരു ലിഖിതമെന്ന പോലെ പി.കെ.ശ്രീധരൻ മാസ്റ്റർ
അവതരിപ്പിക്കുന്നു. കാലനിർണ്ണയത്തിനോ ശാങ്കര വിമർശനങ്ങൾക്കു മറുപടി പറയാനോ ഗ്രന്ഥകാരൻ പേജുകൾ നീക്കിവെച്ചില്ല. പണ്ഡിതന്മാർക്കു വേണ്ടിയല്ല, ജിജ്ഞാസുക്കൾക്കു വേണ്ടിയാണ് ശങ്കരന്റെ പാദമുദ്രകൾ. സംഗീതമായി പൊഴിയുന്ന നിലാവും ഊർജ്ജസ്രോതസ്സായ സൂര്യനും നിത്യസഞ്ചാരികളായ മൗനമേഘങ്ങളും തിരിച്ചറിഞ്ഞ ആ അഭിനവദക്ഷിണാമൂർത്തിയെ ത്രിമാനരൂപത്തിൽ
നമുക്കിവിടെ കാണാം.
(ഡോ. എം.ജി. ശശിഭൂഷൺ)
പ്ലാറ്റോ തന്റെ റിപ്പബ്ലിക്കിൽ ‘തത്ത്വജ്ഞാനിയായ രാജാവിന്റെ’ ചിത്രം (Philosopher King) അവതരിപ്പിച്ചിട്ടുണ്ട്. തത്ത്വജ്ഞാനികൾ രാജാക്കന്മാരായില്ലെങ്കിൽ റിപ്പബ്ലിക്കിൽ താൻ വരച്ചുവെച്ച നല്ല ഭരണകർത്താവെന്ന അരുമയായ സങ്കല്പം യാഥാർത്ഥ്യവൽക്കരിക്കപ്പെടുകയില്ല എന്നു പ്ലാറ്റോ കരുതി. അത്തരത്തിലൊരു രാജാവിനെ അദ്ദേഹത്തിന് എവിടെയും കാണാനൊത്തില്ല. അദ്ദേഹം നിരാശനായി. എന്നാൽ ഭാരതദർശന സാമ്രാജ്യത്തിൽ ഒരു ചക്രവർത്തിയെക്കാണാൻ നാം ആഗ്രഹിച്ചു, ശ്രീശങ്കരൻ നിശ്ചയമായും നമ്മുടെ അഭിലാഷം സാക്ഷാത്ക്കരിച്ച ‘ദർശനചക്രവർത്തി’യായിരുന്നു….
(ഗ്രന്ഥകർത്താവ്)