Description
അന്യായമായ ഒരു ഉടമ്പടി അടിച്ചേല്‍പ്പിച്ച് അമേരിന്ത്യക്കാരുടെ
ഭൂമി പിടിച്ചെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ
പ്രതിനിധിയോടും സംഘത്തോടും അമേരിന്ത്യന്‍
മൂപ്പന് സിയാറ്റില്‍ നടത്തിയ പ്രഭാഷണം നൂറ്റിയെണ്‍പതോളം
വര്‍ഷങ്ങള്‍ക്കു ശേഷവും പ്രകൃതിയെയും മനുഷ്യനെയും നീതിയെയും സ്നേഹിക്കുന്നവര്‍ ഹൃദയത്തോടു
ചേര്‍ത്തുവെക്കുന്ന ചരിത്രരേഖയാണ്്. വാഗ്മാധുര്യവും
അര്‍ത്ഥഗാംഭീര്യവും ഒന്നുചേര്‍ന്ന്, കളകളാരവമുയര്ത്തിയൊഴുകുന്ന കാട്ടാര്പോലെ മൂപ്പന്റെ അനശ്വരമായ പ്രഭാഷണം പ്രവഹിക്കുന്നു. പ്രഭാഷണത്തിന്റെയും പിന്നീടുണ്ടായ ചലച്ചിത്രഭാഷ്യത്തിന്റെയും പരിഭാഷയും ഇംഗ്ലീഷ് മൂലവും ഈ പുസ്തകത്തില്‍
ലഭിക്കുന്നു; കൂടാതെ അമേരിന്ത്യന്‍ ജീവിതങ്ങളെപ്പറ്റി
ബ്രാഡ്ലി സര്‍വ്വകലാശാലയിലെ പ്രൊഫ. തോമസ് പാലക്കീല്‍
തയ്യാറാക്കിയ പ്രൗഢമായ പഠനവും.
ചിത്രീകരണം
ദേവപ്രകാശ്