Description
സൗദിയിലെ പ്രവാസിതൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ ജീവിതയാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രം. നമ്മെ മുറിപ്പെടുത്തുന്ന പുസ്തകം.
‘സൗദിയിലെ വിദേശത്തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍, അതായത് രണ്ടു ദശലക്ഷം വരുന്ന ഇന്ത്യക്കാരോട് ഭിക്ഷക്കാരോടെന്നപോലെയാണ് ഈ രാജ്യം പെരുമാറുന്നത്. പാകിസ്താനികള്‍, ബംഗ്ലാദേശികള്‍, ശ്രീലങ്കക്കാര്‍, ഇന്തോനേഷ്യക്കാര്‍, ഫിലിപ്പിനോകള്‍ ഉള്‍പ്പെടെ കെനിയ, താന്‍സാനിയ, എത്യോപിയ, എരിത്രിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഏഴു ദശലക്ഷം വരുന്ന വിദേശത്തൊഴിലാളികളോടുള്ള സമീപനവും ഒട്ടും വ്യത്യസ്തമല്ല. അമേരിക്കക്കാരോടും ബ്രിട്ടീഷുകാരോടും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരോടും അവര്‍ക്കു ബഹുമാനമാണ്. ശമ്പളത്തില്‍പ്പോലും ഈ വ്യത്യാസം കാണാം. ഒരേ ജോലിക്ക് ഏഷ്യക്കാരനു കിട്ടുന്നതില്‍ കൂടുതല്‍ കൂലിയാണ് പാശ്ചാത്യര്‍ക്കു ലഭിക്കുന്നത്. അവരുടെ ജീവിതസാഹചര്യങ്ങളും എത്രയോ മെച്ചപ്പെട്ടതാണ്. സൗദിപൗരന്മാരെപ്പോലെ അവരെയും ഒന്നാംതരക്കാരായാണ് കണക്കാക്കുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, പലസ്തീന് തുടങ്ങിയ അറബ് നാടുകളില്‍നിന്നുള്ളവരുടെ സ്ഥിതിയും താരതമ്യേന മെച്ചപ്പെട്ടതാണ്. അവര്‍ ഇവിടെ രണ്ടാംതരക്കാരാണ്. മറ്റ് ഏഷ്യന്രാജ്യങ്ങളില്നിന്നുമുള്ളവരും ആഫ്രിക്കക്കാരും കേവലം മൂന്നാംതരക്കാരും. വെറുപ്പും അവജ്ഞയും ഏറ്റുവാങ്ങാന്‍ മാത്രം അര്‍ഹരായ മൂന്നാംലോകക്കാര്‍ .’- ആമുഖത്തില്‍ ജോയ്.സി.റാഫേല്‍
Reviews
There are no reviews yet.