Description
കെ.കെ. സുധാകരന്
പുഴയോരത്തായിരുന്നു പള്ളിയും സെമിത്തേരിയും. കുഴിയിലേക്കിറക്കപ്പെട്ട പെട്ടിയുടെ മുകളിലേക്ക് അയാള്‍ ഒരു പിടി മണ്ണ് വിതറി. യാന്ത്രികമായി അവളും അത് ചെയ്തു.
എത്രനേരം കഴിഞ്ഞുകാണും. ആളുകള്‍ ഒഴിഞ്ഞുപോയി. നിഴലുകള്‍ നീണ്ടിരുന്നു. ‘നമുക്ക് പോകണ്ടേ?’ രാജീവന് ചോദിച്ചു.
പച്ചമണ്ണിന്റെ ഗന്ധവും കോണ്‍ക്രീറ്റിന്റെ നനവും വാടിയ പൂക്കളുടെ മണവുമേറ്റ് അവരിരുവരും അല്പനേരം കൂടി നിന്നു.
യമുനയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
‘വരൂ…’ അയാള്‍ പറഞ്ഞു.
അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അയാള്‍ കാറിനടുത്തേക്ക് നടന്നു.
‘നമ്മള് എങ്ങോട്ടാണ് പോകുന്നത്?’ ‘എന്റെ വീട്ടിലേക്ക്’, അയാള്‍ പറഞ്ഞു.
പ്രണയവും പകയും ഇഴപാകുന്ന അതിമനോഹരമായ ഒരു കെ.കെ. സുധാകരന് നോവല്‍.