Mathrubhumi Books

Availability: In Stock

പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും

SKU: BOOK14033

665.00 532.00 20% off

In stock

Author: Radhakrishnan C Category: Language:   Malayalam
ISBN 13: Edition: 8 Publisher: HiTech Books
Specifications
Pages: 0 Binding:
The Author

പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്​പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍.

Description

കൊടുങ്കാറ്റിന്റെ ഏകാന്തതയില്‍ രാത്രികളിലും ഉണര്‍ന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റന്‍ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളും അളവില്ലാക്രൂരതയും ഒരുമിച്ച് അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞരില്‍പ്പോലും ഉളവാക്കുന്ന അപൂര്‍വമാനിസകവ്യതിയാനങ്ങള്‍ മലയാളഭാഷയില്‍ ആദ്യമായി ചിത്രീകരിച്ച കൃതി. സ്‌നേഹിക്കുകയും അടുക്കുകയും അകാലത്ത് പിരിയുകയും ചെയ്യേണ്ടിവരുന്ന അപൂര്‍വജീവിതങ്ങളുടെ സുന്ദരവും ഹൃദയഭേദകവുമായ ചിത്രം. ഭാഷയ്ക്ക് എന്നെന്നേക്കും മുതല്‍ക്കൂട്ടായ ഒരു അമൂല്യരചന.

Reviews

There are no reviews yet.

Be the first to review “Pullipulikalum Vellinakshatrangalum”
You're viewing: Pullipulikalum Vellinakshatrangalum 665.00 532.00 20% off
Add to cart
Shopping cart close