Description
ഒ.വി. വിജയൻ
തലമുറകളുടെ തമസ്സിൽ ഒരു സുവർണ്ണരേഖ പോലെ തെളിയുകയും വിളയുകയും ചെയ്യുന്ന ജീവരേഖകൾ. നിരാകാരമായ പ്രമുക്തിയുടെ സൗന്ദര്യമാവാഹിക്കുന്ന കൃതി. നേടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും മാത്രമല്ല, പുറപ്പെട്ടുപോയവരുടെയും ചരിത്രപ്രയാണങ്ങൾ പതിഞ്ഞു കിടക്കുന്ന തെളിഞ്ഞ വഴിത്താരകളെ ഉജ്ജ്വലമായ ഭാഷയിൽ സന്നിവേശിപ്പിച്ച നോവൽ.