Description
ജോസ് തെറ്റയില്‍
കാലാവസ്ഥാ വ്യതിയാനം തീര്‍ക്കുന്ന ആശങ്കകളുടെയും ഭീതിയുടെയും കാലഘട്ടത്തില്‍ പ്രകൃതിയെക്കുറിച്ചുള്ള ഈ പുസ്തകത്തിന് സവിശേഷപ്രസക്തിയുണ്ട്. പ്രകൃതിയുടെ താളവും സംഗീതവും കാല്പനികസൗന്ദര്യാനുഭൂതികളും സമ്മാനിക്കുന്നു എന്നത് മാത്രമല്ല, മറിച്ച് പാരിസ്ഥിതിക ജാഗ്രതയിലൂടെ മാത്രമേ ഇനിയുള്ള നാളുകളില്‍ ജീവിതം പടുത്തുകെട്ടാനാവൂ എന്ന വലിയ സന്ദേശം കൂടിയാണീ പുസ്തകം. പ്രകൃതിയുടെ സമസ്ത ഭാവങ്ങളേയും സ്പര്‍ശിക്കുന്ന ഈ രചന പ്രകൃതി പഠിതാക്കള്‍ക്ക് ഒരു കൈപ്പുസ്തകമായി മാറുന്നു. ഈ പുസ്തകത്തിലൂടെ പ്രകൃതിസ്നേഹിയായ ഒരു രാഷ്ട്രീയക്കാരനെയാണ് നമ്മള് പരിചയപ്പെടുന്നത്. ഭാവി തലമുറയ്ക്ക് സമ്മാനിക്കാവുന്ന ഒരു മികച്ച ഗ്രന്ഥം.
-പി. സുരേന്ദ്രന്