Description
ഏകാന്തത ഒരു ആന്തരശ്രുതിയായി ഈ കവിതകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘര്‍ഷങ്ങളുള്ള ഒരു ആന്തരികജീവിതത്തിന്റെ സാക്ഷ്യങ്ങളായി ആ ഏകാന്തതയെ കണ്ടറിഞ്ഞാല് ഈ കവിതകളെ വേറിട്ട ആഖ്യാനങ്ങളായി വായിക്കാനാവും. കാഴ്ചകളും കേള്വികളുംകൊണ്ട് മുഖരിതമായ ഒരു ലോകത്തിന്റെ മറുപുറമാണ് ഈ കവിതാസമാഹാരം. ദൃശ്യതയുടെ ആഘോഷങ്ങള്‍ക്കിടയില്‍ അദൃശ്യമാവുന്ന അനുഭവങ്ങളെ തോറ്റിയെടുക്കാനുള്ള ഈ ശ്രമത്തെ കവിതയിലെ വേറിട്ട ഒരു വഴിയായാണ് കാണേണ്ടത്.
-ഡോ. എം.സി. അബ്ദുള്‍നാസര്‍
വൃദ്ധസദനം, മീന്‍മൊഴി, ഒരു ഭ്രാന്തനെ തെരുവില്‍ കാണാതാവുന്നു, പൂവങ്കോഴി, ഇത് ഞാനല്ല, രാത്രി സംസാരിക്കുന്നു, ഇരുട്ട്, പേടി, എന്നെ ഞാന്‍ നാടുകടത്തുന്നു…തുടങ്ങി, ജീവിതത്തില്‍നിന്നും നിഷ്കരുണം പൊട്ടിച്ചെടുത്തതിന്റെ ചൂടു വിട്ടുമാറാത്ത രചനകള്‍.
കെ.വി. സക്കീര്‍ ഹുസൈന്റെ ഏറ്റവും പുതിയ കവിതാസമാഹാരം