Description
ഗൗതമ ബുദ്ധന്റെ ജീവിതകഥ
തിച്ച് നാത് ഹാൻ
മൊഴിമാറ്റം: കെ. അരവിന്ദാക്ഷൻ
കരുണയുടെ മഹാസാഗരമായി ഒഴുകിയ ഗൗതമബുദ്ധന്റെ ജീവിതകഥകൾ… തിച്ച് നാത് ഹാന്റെ മൂന്നു പുസ്തകങ്ങളുടെയും മൊഴിമാറ്റം ഒറ്റ സമാഹാരമായി മലയാളത്തിൽ പ്രകാശിതമാകുമ്പോൾ മനുഷ്യവംശത്തിന്റെ ദയാരഹിതമായ ആയുസ്സിന്റെ ചരിത്രംകൂടി രചിക്കപ്പെടുകയാണ്. ബുദ്ധ സംസ്കാരമെന്നത് ധർമ്മപദത്തിലൂന്നിയ ജീവിതക്രമമാണ്. അഹിംസയുടെ മന്ത്രമുയരുന്നത് കരുണകൊണ്ടാണ്. കരുണ പ്രകൃതിയുടെ കണ്ണിൽ വിടരുന്ന ആനന്ദത്തിന്റെ സ്വപ്നസാഗരമാണ്. ദുഃഖവും വേദനയും വിസ്മയങ്ങളും നിറഞ്ഞ ആനന്ദത്തിന്റെ സംഗീതമാണ് ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾക്കു ചുറ്റും നിറയുക. ഇത്ര ആഴത്തിൽ കടഞ്ഞെടുത്ത ബുദ്ധനെ ലോക ഭാഷയിൽ തിച്ച് നാത് ഹാനിലല്ലാതെ മറ്റെവിടെയും കണ്ടെത്താനാവില്ല.
പഴയ പാത വെളുത്ത മേഘങ്ങൾ, ഭൂമിയുടെ പാഠങ്ങൾ, ഗോതമബുദ്ധന്റെ പരിനിർവ്വാണം എന്നീ മൂന്നു പുസ്തകങ്ങളുടെയും ആത്മാവു ചോർന്നുപോകാത്ത വിവർത്തനം.