Book Padam Muppathu
Book Padam Muppathu

പാഠം മുപ്പത്‌

190.00

In stock

Author: Akbar Kakkattil Category: Language:   Malayalam
ISBN 13: 9788119164189 Edition: 5 Publisher: Mathrubhumi
Specifications Pages: 128 Binding:
About the Book

മലയാളത്തില്‍ ഒരു അധ്യാപകന്‍ പ്രകാശിപ്പിക്കുന്ന
ആദ്യത്തെ സര്‍വീസ് സ്റ്റോറിയെന്ന നിലയില്‍
ഈ കൃതി ചരിത്രപ്രാധാന്യം നേടിയിരിക്കുന്നു.
സരളമധുരമായ ശൈലി, നര്‍മരസപ്രധാനമായ ആഖ്യാനം,
സമാകര്‍ഷകമായ സ്വഭാവ ചിത്രണം-ഇവയൊക്കെയും
സമ്മേളിക്കുന്നതുമൂലം പാഠം മുപ്പത് ഹൃദയാവര്‍ജകമായ
ഒരു സാഹിത്യകൃതിക്കു തുല്യം മനോഭിരാമമായി
രൂപം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.- എം.കെ. സാനു

മൂന്നു പതിറ്റാണ്ടിലെ അധ്യാപക ദിനങ്ങളിലേക്കുള്ള
ഗൃഹാതുരമായ ഒരു മടക്കയാത്ര. കുട്ടികളും ക്ലാസ്മുറികളും
സഹപ്രവര്‍ത്തകരും സംഭവബഹുലമായ ആ കാലവും
തന്റെ ജീവിതത്തെയും എഴുത്തിനെയും എങ്ങനെ
സ്വാധീനിച്ചു എന്ന് രേഖപ്പെടുത്തുകയാണ് അക്ബര്‍ കക്കട്ടില്‍.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ
ഈ പുസ്തകം പ്രചോദനം നല്‍കുമെന്നുറപ്പ്.

മൂന്നാം പതിപ്പ്.

The Author

പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗവും കേരള സാഹിത്യ അക്കാദമി അംഗവും. മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യത്തിനുള്ള ഇന്ത്യാഗവണ്‍മെന്റ് ഫെലോഷിപ്പ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. വിലാസം: കക്കട്ടില്‍. പി.ഒ., കോഴിക്കോട്.

Description

മലയാളത്തില്‍ ഒരു അധ്യാപകന്‍ പ്രകാശിപ്പിക്കുന്ന
ആദ്യത്തെ സര്‍വീസ് സ്റ്റോറിയെന്ന നിലയില്‍
ഈ കൃതി ചരിത്രപ്രാധാന്യം നേടിയിരിക്കുന്നു.
സരളമധുരമായ ശൈലി, നര്‍മരസപ്രധാനമായ ആഖ്യാനം,
സമാകര്‍ഷകമായ സ്വഭാവ ചിത്രണം-ഇവയൊക്കെയും
സമ്മേളിക്കുന്നതുമൂലം പാഠം മുപ്പത് ഹൃദയാവര്‍ജകമായ
ഒരു സാഹിത്യകൃതിക്കു തുല്യം മനോഭിരാമമായി
രൂപം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.- എം.കെ. സാനു

മൂന്നു പതിറ്റാണ്ടിലെ അധ്യാപക ദിനങ്ങളിലേക്കുള്ള
ഗൃഹാതുരമായ ഒരു മടക്കയാത്ര. കുട്ടികളും ക്ലാസ്മുറികളും
സഹപ്രവര്‍ത്തകരും സംഭവബഹുലമായ ആ കാലവും
തന്റെ ജീവിതത്തെയും എഴുത്തിനെയും എങ്ങനെ
സ്വാധീനിച്ചു എന്ന് രേഖപ്പെടുത്തുകയാണ് അക്ബര്‍ കക്കട്ടില്‍.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ
ഈ പുസ്തകം പ്രചോദനം നല്‍കുമെന്നുറപ്പ്.

മൂന്നാം പതിപ്പ്.

Additional information

Dimensions100 cm
Padam Muppathu
You're viewing: Padam Muppathu 190.00
Add to cart