Description
തിക് നാറ്റ് ഹാൻ
എനിക്ക് നല്ല തിരക്കാണ്. ധ്യാനിക്കാനൊന്നും സമയമില്ല എന്ന് നിങ്ങൾക്ക് പറയാനാവില്ല. വീട്ടിൽനിന്ന് ഓഫീസിലേക്കു നടക്കുമ്പോഴും മാർക്കറ്റിൽ പോകുമ്പോഴും ആശുപത്രിയിൽ പോകുമ്പോഴുമൊക്കെ മനസ്സാന്നിധ്യത്തോടെ നിങ്ങൾക്ക് നടത്തം ആസ്വദിക്കാനാവും. നിങ്ങൾ വയ്ക്കുന്ന ഓരോ ചുവടും നിങ്ങളുടെ ശരീരത്തിലെയും മനസ്സിലെയും സമ്മർദ്ദത്തെ പുറത്തുകളയാൻ സഹായിക്കുന്നു. അങ്ങനെ രോഗവിമുക്തിയും ആനന്ദവും ഉണ്ടാകുന്നു.
നിങ്ങളുടെ തിരക്കേറിയ ഓരോ നിമിഷങ്ങളിലും യഥാർത്ഥ ശാന്തിയും ആനന്ദവും അനുഭവിക്കാൻ നിങ്ങൾക്കാവുമെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത സെൻഗുരു തിക് നാറ്റ് ഹാൻ.
വിവർത്തനം: നന്ദിനി സി. മേനോൻ