Description
ആന്‍ട്രിക് ഗ്രോമിക്
ആധുനികയുഗത്തിലെ യുവാക്കള്‍ക്ക് Be Positive Approach വേണം. അതാണ് ഒളിയന്‍ ശില യുവാക്കളെ പഠിപ്പിക്കുന്നത്. Modern Novel From ന് പകരം ഒരു പുരാണ കഥയുടെ മോഡലാണ് ഈ നോവല്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് Rowlings ന്റെ നോവല്‍ വായിക്കുന്നതുപോലെയും Bunyan ന്റെ Pilgrims Progress വായിക്കുന്നതുപോലെയും വായിച്ചാല്‍ വളരെ ഗുണകരമായിരിക്കും. വേദപുസ്തകത്തില്‍ പറയുന്നു – ”തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി” എന്ന്. തള്ളിക്കളഞ്ഞ ഒളിയന്‍ ശില രാജശിലയായി വായനക്കാര്‍ക്ക് അനുഭവവേദ്യമാകും.
ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്.
തോല്‍വികള്‍ ചിലപ്പോഴെല്ലാം അങ്ങനെയാണ്, അവ നമ്മെ നിരാശപ്പെടുത്തുമെങ്കിലും ഓരോ പുതിയ പാഠങ്ങളുമായി ജീവിതയാത്രയില്‍ മുന്നേറുവാന്‍ നമ്മെ പര്യാപ്തരാക്കും. മുന്നിലുള്ള മഹത്തായ വിജയം നേടുവാനായി ചെറിയ പരാജയങ്ങളിലൂടെ കടന്നുവന്നേ മതിയാവൂ. പിന്നിട്ട വഴികളിലെ അത്തരം പരാജയങ്ങളാവാം മഹത്തായ ലക്ഷ്യത്തിലേക്ക് കരുത്തോടെ മുന്നേറുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്ന രചന.