Description
ശശി തരൂർ
ലോകമതങ്ങളിൽ ഏറ്റവും പഴക്കംചെന്നവയിൽ ഒന്നും വിശ്വാസങ്ങളിലും ആചാരങ്ങളിലും വലിയ തോതിൽ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതു മായ ഹിന്ദുമതത്തെ സമകാലിക രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകളിൽ നിരീക്ഷിക്കുകയാണ് ശശി തരൂർ. എന്താണ് ഒരാളെ ഹിന്ദുവാക്കുന്നത്? ഇന്ത്യൻ പാരമ്പര്യം ഹിന്ദുമതത്തിന്റെ ചുറ്റുപാടുകളുമായി എങ്ങനെയൊക്കെ യോജിക്കുന്നു. എവിടെയൊക്കെ വിയോജിക്കുന്നു? സർവ്വോപരി ഇന്നു ഹിന്ദുമതത്തെ രാഷ്ട്രീയദാർശനികതയായി പ്രയോഗിക്കുമ്പോൾ പൗരാണിക പാരമ്പര്യത്തെ എത്രമാത്രം വളച്ചൊടിക്കുന്നു? തുടങ്ങി ഒട്ടേറെ മർമ്മപ്രധാനമായ പ്രശ്നങ്ങൾക്ക് ഉത്തരം തേടുന്നു ഗ്രന്ഥകാരൻ. യഥാർത്ഥ ഹൈന്ദവികതയും ഇന്നു ഹിന്ദുവിനെ പ്രതിനിധാനം ചെയ്യുന്നതെന്നവകാശപ്പെടുന്ന സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വവും തമ്മിലുള്ള കാര്യമായ വൈജാത്യങ്ങളെ എണ്ണിപ്പറയുന്നു എന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.
വിവർത്തനം: സനു കുര്യൻ ജോർജ്ജ്, ധന്യ കെ.
“ഞാനൊരു ഹിന്ദുവാണ്, ദേശീയവാദിയാണ്. എന്നാൽ ഹിന്ദുദേശീയവാദിയല്ല. ഹിന്ദുത്വവാദികൾ എന്നെപ്പോലെയുള്ള ഹിന്ദുക്കൾക്കു വേണ്ടിയല്ല സംസാരിക്കുന്നത്.”