Description
ലോക ചെറുകഥയിൽ കാതറീൻ മാൻസ്ഫീൽഡ് തൊട്ട് കഥയ്ക്ക് നൊബേൽ സമ്മാനം നേടിയ ആലീസ് മൺറോയും, ഇന്ന് കഥയുടെ രംഗത്ത് ഏറ്റവും പ്രശസ്തിയുള്ള മാർഗരറ്റ് അറ്റ് വുഡും വരെ കഥാകാരികളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. അത്യന്തം സൂക്ഷ്മമായ ജീവിതതലങ്ങളെ അനാ വരണം ചെയ്യുന്ന ഇവരുടെ രചനാപാടവത്തിനു പിന്നിൽ, ഇവരുടെ സ്ത്രീത്വത്തിനു പങ്കുണ്ടോ എന്നൊന്നും സിദ്ധാന്തവത്കരിക്കാൻ സാധ്യമല്ല. കഥയിലെ ഈ മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായിരുന്നു അഷിത.
എൻ.എസ്. മാധവൻ
അഷിതയുടെ ഏറെ ശ്രദ്ധേയമായ പത്തു കഥകൾ