Book NATAKADARPPANAM
Nadakadharppanam Back Cover
Book NATAKADARPPANAM

നാടകദർപ്പണം

390.00

In stock

Author: N N Pillai Category: Language:   MALAYALAM
ISBN: ISBN 13: 9789355497857 Edition: 1 Publisher: Mathrubhumi
Specifications Pages: 277
About the Book

നാടകരചന, സംവിധാനം, അഭിനയം, റിഹേഴ്‌സല്‍,
രംഗസജ്ജീകരണം, ചമയം, ദീപവിതാനം, സംഗീതം,
രംഗാവതരണം… തുടങ്ങി ഒരു നാടകത്തിന്റെ രചനമുതല്‍
പൂര്‍ണ്ണനാടകമായിത്തീരുന്നതുവരെ കടന്നുപോകുന്ന എല്ലാ
മേഖലകളെക്കുറിച്ചും ലളിതസുന്ദരമായ ഭാഷയില്‍
ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കാലാകാലങ്ങളായി ലോക നാടകവേദിയില്‍ വന്നുചേര്‍ന്ന മാറ്റങ്ങളും വ്യത്യസ്ത
ശൈലികളും പരീക്ഷണങ്ങളും സാങ്കേതിക-സൈദ്ധാന്തിക
വിശദാംശങ്ങളും ലോകനാടകഭൂപടം സൃഷ്ടിച്ചെടുത്ത
രചയിതാക്കളും സംവിധായകരും അഭിനേതാക്കളുമെല്ലാം ഈ
പുസ്തകത്തില്‍ കടന്നുവരുന്നു. ഒപ്പം, ഏതു നാടകത്തിനും
പൂര്‍ണ്ണതനല്‍കുന്ന പ്രേക്ഷകന്‍ എന്ന വിധികര്‍ത്താവിന്റെ
മനസ്സിലൂടെയുള്ള നാടകവിശകലനങ്ങളും.
നാടകപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
ആസ്വാദകര്‍ക്കുമെല്ലാം വേണ്ടി മലയാളനാടകത്തിന്റെ
കുലപതി എന്‍.എന്‍. പിള്ള രചിച്ച പഠനഗ്രന്ഥം

The Author

എന്‍.എന്‍. പിള്ള 1918-ല്‍ വൈക്കത്ത് ജനിച്ചു. അച്ഛന്‍: നാരായണപിള്ള. അമ്മ: പാറുക്കുട്ടിയമ്മ. ഇന്റര്‍മീഡിയറ്റിന് (കോട്ടയം സി.എം.എസ്. കോളേജ്) പരാജയപ്പെട്ടതിനെ തുടര്‍ന്ന് മലയയിലേക്ക് ഒളിച്ചോടി. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജിയുടെ ഐ.എന്‍.എയില്‍ ചേര്‍ന്നു. യുദ്ധാവസാനം 1945-ല്‍ നാട്ടിലേക്ക് മടങ്ങി. രണ്ടുവര്‍ഷത്തിനുശേഷം കുടുംബസമേതം വീണ്ടും മലയയിലേക്ക് പോയി. മൂന്നരവര്‍ഷം കഴിഞ്ഞ് ജോലി രാജിവെച്ച് വീണ്ടും നാട്ടില്‍ തിരിച്ചെത്തി. 1952-ല്‍ വിശ്വകേരള കലാസമിതി എന്ന നാടകസംഘം രൂപീകരിച്ചു. അന്നുമുതല്‍ മരണംവരെ ജീവിതം നാടകവേദിയില്‍ത്തന്നെയായിരുന്നു. സ്വന്തമായി രചിച്ച നാടകങ്ങള്‍ മാത്രം അവതരിപ്പിച്ചു. കുടുംബസമേതം നാടകങ്ങളില്‍ വേഷമിട്ടു. ഈശ്വരന്‍ അറസ്റ്റില്‍, റ്റു ബി ഓര്‍ നോട്ട് റ്റു ബി, കാപാലിക, ക്രോസ്‌ബെല്‍റ്റ്, ദി പ്രസിഡണ്ട്, പ്രേതലോകം തുടങ്ങിയ നാടകങ്ങള്‍ ഏറെ ജനപ്രീതിയാര്‍ജിച്ചു. 28 നാടകങ്ങളും ആറ് സമാഹാരങ്ങളിലായി 23 ഏകാങ്ക നാടകങ്ങളും, നാടകദര്‍പ്പണം, കര്‍ട്ടന്‍ എന്നീ പഠനഗ്രന്ഥങ്ങളും ഞാന്‍ എന്ന ആത്മകഥയുമാണ് കൃതികള്‍. ആത്മബലി എന്ന നാടകത്തിന് സ്റ്റേറ്റ് അവാര്‍ഡും കേന്ദ്രഗവണ്‍മെന്റിന്റെ സോങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍ അവാര്‍ഡും പ്രേതലോകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും സാഹിത്യപ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡും മരണനൃത്തത്തിന് സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഞാന്‍ അബുദാബി മലയാളി സമാജത്തിന്റെ പുരസ്‌കാരം നേടി. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ഫെലോഷിപ്പും കേന്ദ്രഗവണ്‍മെന്റിന്റെ നാഷണല്‍ അവാര്‍ഡ്, സംസ്ഥാന അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 1988-ല്‍ വിശ്വകേരള കലാസമിതി പിരിച്ചുവിട്ടു. ക്രോസ്‌ബെല്‍റ്റ്, കാപാലിക തുടങ്ങിയ നാടകങ്ങള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. '91 ആഗസ്ത് വരെ വിശ്രമജീവിതം. അക്കാലത്ത് ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ അഭിനയിച്ചു. തുടര്‍ന്ന് തമിഴിലും തെലുങ്കിലും അതേ ഭാഗംതന്നെ അഭിനയിക്കുകയുണ്ടായി. കൂടാതെ നാടോടി എന്ന ചിത്രത്തിലും. ഭാര്യ ചിന്നമ്മയും സഹോദരി ഓമനയും ജീവിച്ചിരിപ്പില്ല. സുലോചന, വിജയരാഘവന്‍, രേണുക എന്നീ മക്കളും പ്രയാഗ, അഥീന, ജിനദേവന്‍, ദേവദേവന്‍, മിഥുന്‍ബാബു എന്നീ അഞ്ച് പേരക്കുട്ടികളുമടങ്ങുന്നതാണ് കുടുംബം. 1995 നവംബര്‍ 14ന് അന്തരിച്ചു.

Description

നാടകരചന, സംവിധാനം, അഭിനയം, റിഹേഴ്‌സല്‍,
രംഗസജ്ജീകരണം, ചമയം, ദീപവിതാനം, സംഗീതം,
രംഗാവതരണം… തുടങ്ങി ഒരു നാടകത്തിന്റെ രചനമുതല്‍
പൂര്‍ണ്ണനാടകമായിത്തീരുന്നതുവരെ കടന്നുപോകുന്ന എല്ലാ
മേഖലകളെക്കുറിച്ചും ലളിതസുന്ദരമായ ഭാഷയില്‍
ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കാലാകാലങ്ങളായി ലോക നാടകവേദിയില്‍ വന്നുചേര്‍ന്ന മാറ്റങ്ങളും വ്യത്യസ്ത
ശൈലികളും പരീക്ഷണങ്ങളും സാങ്കേതിക-സൈദ്ധാന്തിക
വിശദാംശങ്ങളും ലോകനാടകഭൂപടം സൃഷ്ടിച്ചെടുത്ത
രചയിതാക്കളും സംവിധായകരും അഭിനേതാക്കളുമെല്ലാം ഈ
പുസ്തകത്തില്‍ കടന്നുവരുന്നു. ഒപ്പം, ഏതു നാടകത്തിനും
പൂര്‍ണ്ണതനല്‍കുന്ന പ്രേക്ഷകന്‍ എന്ന വിധികര്‍ത്താവിന്റെ
മനസ്സിലൂടെയുള്ള നാടകവിശകലനങ്ങളും.
നാടകപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
ആസ്വാദകര്‍ക്കുമെല്ലാം വേണ്ടി മലയാളനാടകത്തിന്റെ
കുലപതി എന്‍.എന്‍. പിള്ള രചിച്ച പഠനഗ്രന്ഥം

NATAKADARPPANAM
You're viewing: NATAKADARPPANAM 390.00
Add to cart