Mathrubhumi Books

Availability: Out of Stock

മുന്‍പേ പറക്കുന്ന പക്ഷികള്‍

SKU: BOOK21101

690.00 552.00 20% off

Out of stock

Author: Radhakrishnan C Category: Language:   Malayalam
Publisher: HiTech Books
Specifications
The Author

പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്​പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍.

Description

പന്ത്രണ്ടാം പതിപ്പ്

എന്നാണ് നാം കുട്ടച്ചിറകടിയുടെ ഉത്സാഹത്തിമിര്‍പ്പോടെ അവരെ അനുഗമിക്കുക? ബലമുണ്ടായാലും ആരേയും കീഴടക്കാതേയും ബലമില്ലെന്നാലും ആരോടും പകയില്ലാതേയും കൊത്തിപ്പെറുക്കിത്തിന്ന് തത്തിക്കളിച്ചു രസിക്കാന്‍ പറ്റിയ മാനസികാവസ്ഥയുടെ താഴ്‌വരകളിലേയ്ക്കു വഴികാണിച്ച് മുന്‍പേമുന്‍പേ പറന്നുപോയവര്‍ സഹതാപപൂര്‍വ്വം നമ്മോടു ചോദിക്കുന്നു. നിങ്ങളെന്നാണ് ഞങ്ങളുടെ കൂടെ വരിക? ഇനിയുമെത്ര ചോരപ്രളയങ്ങള്‍ക്കു ശേഷം?

Reviews

There are no reviews yet.

Be the first to review “MUNPE PARAKKUNNA PAKSHIKAL”
Shopping cart close