Book MULANKATTILE DAIVAM
MULAMKATTILE-DAIVAM-2
Book MULANKATTILE DAIVAM

മുളങ്കാട്ടിലെ ​​ദൈവം

150.00

In stock

Author: BINOY VARAKIL Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 120
About the Book

ദൈവത്തെ ഉപേക്ഷിച്ചുള്ള ജീവിതം അസാധ്യമാണെന്ന കാര്യം ഊന്നിപ്പറയുന്നതാണ് മാനവചരിത്രം. പണ്ഡിതനോ പാമരനോ ധനികനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഈശ്വരനെ തേടുന്നു. വിജയവും പരാജയവും സന്തോഷവും ദുഃഖവും സൃഷ്ടിയും നാശവും എല്ലാം സർവശക്തന്റെ വിവിധ ഭാവങ്ങളാണ്. ദൈവത്തിന്റെ വാസസ്ഥലങ്ങളായ ദേവാലയങ്ങൾ ആർക്കെല്ലാം പ്രാപിക്കാൻ കഴിയുന്നു? ദേവാലയങ്ങളിൽ സുവർണ ചങ്ങലകളാൽ ബന്ധിതനായ ദൈവം ഒരിക്കൽ മോചിക്കപ്പെടുന്നു. വിശുദ്ധമായ മണ്ണിൽ വിയർപ്പൊഴുക്കുന്ന ദരിദ്രരുടെയും ദളിതരുടെയും ഹൃദയത്തിൽ ആ ദൈവം പിറക്കുന്നു. ആ ദൈവമാണ് മുളങ്കാട്ടിലെ ദൈവം.

ബിനോയ് വരകിലിന്റെ പുതിയ നോവൽ

The Author

ജോസഫ് വരകിലിന്റെയും ലീലാമ്മ ജോസഫിന്റെയും മകനായി ജനനം. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്നു ബിരുദവും ബിരുദാനന്തരബിരുദവും നേടിയതിനുശേഷം 1998 മുതൽ അവിടെ അധ്യാപകനായും 2010 മുതൽ ഇന്ത്യൻ ആർമിയിൽ ഓഫീസറായും ജോലി ചെയ്യുന്നു. പുസ്തകങ്ങൾ: ലൈഫ് ആൻഡ് ബിയോണ്ട് (2016), മൗണ്ടൻസ്, റിവേഴ്സ് ആൻഡ് സോൾജിയേഴ്സ് (2015), വിശുദ്ധകേളൻ (2010), ബോൺ ഇൻ ഒക്ടോബർ (2004), വോയ്സ് ഇൻ ദി വിന്റ് (2012), സ്റ്റോൺ റിവേഴ്സ് (2015), ഹിയർ ഈസ് ലൈറ്റ് (2015), മെ അൺലക്കി ഗേൾ (2015), എ സ്പാരോ, എ സ്ക്യൂറൽ ആൻഡ് ആൻ ഓൾഡ്‌ ട്രീ (2015), ഡാസ്‌ലിങ്‌ ഡ്രീംസ് (2016), കവിതയും കവിയും (2017), പുകതീനി മാലാഖ (2019), സോങ്സ് ഓഫ് ഗദ്സെമൻ (2019). പുരസ്കാരങ്ങൾ: ഷെയ്‌ക്‌സ്‌പിയർ ആസ് യു ലൈക്ക് ഇറ്റ് സ്പെഷ്യൽ ജൂറി അവാർഡ് (2016- അന്താരാഷ്ട കവിതാമത്സരം), ലിപി പ്രവാസലോകം സാഹിത്യപുരസ്കാരം (2019), എബ്രഹാം ലിങ്കൺ എക്സലൻസ് അവാർഡ് - യു.എസ്.എ. (2020). ഭാര്യ: ഹർഷ (അധ്യാപിക, നവജ്യോതി സ്കൂൾ, കുന്ദമംഗലം). മക്കൾ: ഗുഡ്‌വിൻ, ആൻജലിൻ. വിലാസം: ബി-3, വരകിൽവീട്, സാവിയോ എൽ.പി. സ്കൂളിന് എതിർവശം, ദേവഗിരി കോളേജ് പി.ഒ., കോഴിക്കോട് - 673 008. ഫോൺ: 9447078176. ഇ.മെയിൽ: binoyvarakil@gmail.com, യു ട്യൂബ് ചാനൽ: Capt. Binoy Varakil, വെബ്സൈറ്റ്: www. binoyvarakil.com, ഫേസ്ബു ക്ക്: binoyvarakil

Description

ദൈവത്തെ ഉപേക്ഷിച്ചുള്ള ജീവിതം അസാധ്യമാണെന്ന കാര്യം ഊന്നിപ്പറയുന്നതാണ് മാനവചരിത്രം. പണ്ഡിതനോ പാമരനോ ധനികനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഈശ്വരനെ തേടുന്നു. വിജയവും പരാജയവും സന്തോഷവും ദുഃഖവും സൃഷ്ടിയും നാശവും എല്ലാം സർവശക്തന്റെ വിവിധ ഭാവങ്ങളാണ്. ദൈവത്തിന്റെ വാസസ്ഥലങ്ങളായ ദേവാലയങ്ങൾ ആർക്കെല്ലാം പ്രാപിക്കാൻ കഴിയുന്നു? ദേവാലയങ്ങളിൽ സുവർണ ചങ്ങലകളാൽ ബന്ധിതനായ ദൈവം ഒരിക്കൽ മോചിക്കപ്പെടുന്നു. വിശുദ്ധമായ മണ്ണിൽ വിയർപ്പൊഴുക്കുന്ന ദരിദ്രരുടെയും ദളിതരുടെയും ഹൃദയത്തിൽ ആ ദൈവം പിറക്കുന്നു. ആ ദൈവമാണ് മുളങ്കാട്ടിലെ ദൈവം.

ബിനോയ് വരകിലിന്റെ പുതിയ നോവൽ

MULANKATTILE DAIVAM
You're viewing: MULANKATTILE DAIVAM 150.00
Add to cart