Description
ഉര്‍വശി ബൂട്ടാലിയ
ഇന്ത്യാവിഭജനത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ മൗനമായി സൂക്ഷിച്ച നൊമ്പരങ്ങളുടെ പുസ്തകം.
1947-ലെ വിഭജനം ഇന്ത്യയെ രണ്ടു രാജ്യങ്ങളാക്കി പകുത്തു. ഏതാണ്ട് പന്ത്രണ്ട് കോടിയോളം ജനങ്ങള്‍ക്ക് തങ്ങളുടെ ജന്മസ്ഥലം ഉപേക്ഷിച്ച് ഇരുഭാഗത്തേക്കും പോരേണ്ടിവന്നു. ഒരു കോടിയോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എഴുപത്തയ്യായിരത്തോളം സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുകയോ ബലാല്‍സംഗം ചെയ്യപ്പെടുകയോ ഉണ്ടായി. വീടും കുടുംബവും വസ്തുവകകളും നഷ്ടമായവര്‍ എത്രയെന്ന് ഇന്നും അജ്ഞാതമായ വസ്തുതയാണ്. ശക്തമായ മൗനത്തില്‍ പൊതിഞ്ഞ് അത് ഇരുരാജ്യങ്ങളുടെയും ചരിത്രത്തില്‍ ഉറങ്ങുന്നു. നിരന്തരമായ ഗവേഷണവും ഇരു രാജ്യങ്ങളിലുമായി ഇന്നും വിഭജനത്തിന്റെ വേദനയും പേറി ജീവിക്കുന്നവരുമായി നടത്തിയ അഭിമുഖങ്ങളും ഉള്‍പ്പെടുത്തി ഉര്‍വശി ബൂട്ടാലിയ ആ മൗനത്തിന് ശബ്ദം നല്‍കുന്ന കൃതി.
വിവര്‍ത്തനം: അനിതാ മാധവന്‍