Description
കൃഷ്ണനോടുള്ള ഉപാധിരഹിതമായ പ്രേമത്തിന്റെ ഗീതങ്ങളാണ് മീരാഭജനുകള്‍. അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും എത്രയോ പാട്ടുകള്‍ പാടിക്കഴിഞ്ഞിട്ടും കൃഷ്ണനില്‍ അനുരക്തമായ ഹൃദയങ്ങള്‍ക്കു പ്രിയങ്കരമാണവ. ഹൃദ്യവും ചേതോഹരവുമായി ആലപിക്കാവുന്ന ഇവയില്‍ ചാരുത, വിരഹദുഃഖം,
സമാഗമസന്തോഷം എന്നിവയെല്ലാം നിറയുന്ന പ്രേമം അതിന്റെ
സകല സൗന്ദര്യഭാവങ്ങളോടും ഔന്നത്യത്തോടുംകൂടി പ്രതിഫലിക്കുന്നതു കാണാം. ഒപ്പം മീരയുടെ അനുരാഗവിവശമായ ഹൃദയവും അതില്‍ പ്രതിബിംബിക്കുന്ന കൃഷ്ണരൂപത്തിന്റെ നാനാഭാവങ്ങളും ദര്‍ശിക്കാം.
കൃഷ്ണനോടുള്ള നിരുപാധികമായ പ്രേമം അതിന്റെ സകല ഭാവങ്ങളോടുംകൂടി ജ്വലിക്കുന്ന മീരാഭജനുകള്‍.
Reviews
There are no reviews yet.