Mathrubhumi Books

Availability: In Stock

മഴവില്ലിൽ ഒരു പ്രണയകാവ്യം

SKU: BOOK155908

140.00 112.00 20% off

In stock

Author: Chandraprakash M Category: Language:   Malayalam
Publisher: Mathrubhumi
Specifications
The Author

കാസര്‍കോട് ജില്ലയില്‍ മുളിയാര്‍ ഗ്രാമത്തില്‍ ജനിച്ചു. പതിനഞ്ചോളം ലഘുചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 'എ ടെയ്ല്‍ ഓഫ് ആര്‍ട്ട്', 'ചെറുദൈവങ്ങള്‍' എന്നീ ടെലിഫിലിമുകള്‍ക്ക് അംഗീകാരം. 'പ്ലാവിലകള്‍ സ്വപ്‌നം കാണുന്ന പാത്തുമ്മ' എന്ന കൃതിക്ക് ജാലകം സാംസ്‌കാരികവേദിയുടെ പ്രഥമ സാഹിത്യപുരസ്‌കാരം ലഭിച്ചു. ഇപ്പോള്‍ ദൂരദര്‍ശനിലും സൂര്യാ ടി.വിയിലും പുസ്തകപരിചയം നടത്തുന്നു. വിലാസം: 'ഗുരുപ്രയാഗ', എഞ്ചിനിയറിങ് കോളേജ് പി.ഒ, തിരുവനന്തപുരം.

Description

‘ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, നിങ്ങളെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ത് എന്ന് അറിയുക, അതിന്റെ വേരുകൾ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ടോ എന്നു നോക്കുക.’ ജിബാൻ പറഞ്ഞ ഈ പ്രസ്താവനയാണ് ചന്ദ്രപ്രകാശിന്റെ കവിതകൾക്കു ചേരുന്നത്. ഈ കവി സ്വയം ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയും തന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ത് എന്ന് അറിയുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ വേരുകളെ കണ്ടെത്തുന്നു.
– സെബാസ്റ്റ്യൻ

ചന്ദ്രപ്രകാശിന്റെ ഒരുപാട് കവിതകളിൽ പ്രണയം കടന്നു വരുന്നുണ്ട്. ലോകത്തെ ഒന്നായിക്കാണാനും സംവേദനത്തിന്റെ സമ്പൂർണതയിൽ പരസ്പരം ഉൾക്കൊള്ളാനുമുള്ള വിശുദ്ധമായ ഒരനുഷ്ഠാനമായിട്ടാണ് ഇവിടെ പ്രണയം ഇതൾ വിടർത്തുന്നത്. പ്രണയത്തിന്റെ അസാധ്യത കവിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ നേർവഴികളുമായുള്ള ഇടർച്ചയാണ്. അതുകൊണ്ടുതന്നെയാവണം പ്രണയത്തോടൊപ്പം, മരണവും അതിന്റെ ഭാഗമായുള്ള സ്വപ്നവിഭ്രമങ്ങളും കവിതകളിൽ തിരനോട്ടം നടത്തുന്നത്.
– എൻ. ശശിധരൻ

എം. ചന്ദ്രപ്രകാശിന്റെ പുതിയ കവിതാസമാഹാരം

Reviews

There are no reviews yet.

Be the first to review “MAZHAVILLIL ORU PRANAYAKAVYAM”
You're viewing: MAZHAVILLIL ORU PRANAYAKAVYAM 140.00 112.00 20% off
Add to cart
Shopping cart close