Description
ദ്രൗപദിയുടെ മഹാഭാരതം
ചിത്ര ബാനർജി ദിവാകരുണി
പരിഭാഷ: കെ.ടി.രാധാകൃഷ്ണൻ
‘ധീരമായ ഒരു നോവൽ’
– വോഗ് ഇന്ത്യ
‘ഹോപ്പ് വജ്രം പോലെ വെട്ടിത്തിളങ്ങുന്ന ഒരു രത്നം’
– ലോസ് ആഞ്ചലസ് ടൈംസ്
പകുതി ചരിത്രവും പകുതി മിത്തും ഇഴചേർന്നുനിൽക്കുന്ന ഒരു മാന്ത്രികകാലത്തേക്ക് തിരിച്ചുപോകാൻ തയ്യാറാവുക.
ഈ നോവൽ ആദ്യമായി പുറത്തിറങ്ങിയത് 2008ലാണ്. അഞ്ച് പാണ്ഡവസഹോദരന്മാരുടെയും പത്നിയായ പാഞ്ചാലി സ്വന്തം കഥപറയുന്ന രീതിയിൽ, പാഞ്ചാലിയുടെ ആഗ്നേയമായ ജന്മവും ഏകാന്തമായ ബാല്യകാലവും മുതലുള്ള ജീവിതം അനാവരണം ചെയ്യുകയാണ് ഈ നോവൽ.
ഇഷ്ടസഹോദരൻ മാത്രമായിരുന്നു അവളുടെ ശരിയായ സഹയാത്രികൻ; മായാവിയായ കൃഷ്ണനുമായുളള സങ്കീർണ സൗഹൃദം, സ്വയംവരം, മാതൃത്വം, തന്റെ ഭർത്താക്കന്മാരുടെ ഏറ്റവും ആപൽക്കരശത്രുവായ ദുരൂഹവ്യക്തിയോട് അവൾക്കുളള രഹസ്യാകർഷണം എന്നിവയിലൂടെയെല്ലാം മായാമന്ദിരം കടന്നുപോകുന്നു. പുരുഷന്റെ ലോകത്തിൽ പിറന്നുവീണ ഒരു സ്ത്രീയുടെ ഏറ്റവും മാനുഷികവും അഗാധവും അസാധാരണവുമായ കഥ. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ മഹാഭാരതം എന്ന അനാദിയായ കഥയെ നോക്കിക്കാണുന്നു,
ചിത്ര ബാനർജി ദിവാകരുണിയുടെ മായാമന്ദിരം.