Description
സി. രാധാകൃഷ്ണന്‍
ചുഴലി, കാനല്‍ത്തുള്ളികള്‍, മൃണാളം, വേരുകള്‍ പടരുന്ന വഴികള്‍ എന്നീ നാല് നോവലുകളുടെ സമാഹാരം.
കാലം മാറുന്നു. ലോകം മാറുന്നു. ഇതോടൊപ്പം ബന്ധങ്ങളുടെ അലകും പിടിയും രൂപാന്തരപ്പെടുന്നു. മാറ്റങ്ങള്‍ നല്ലതിനോ തിയ്യതിനോ ആകട്ടെ. അവ പലതരത്തില്‍ വേദനാജനകങ്ങളാണ്. മാറ്റമില്ലായ്മയും വേദനാജനകംതന്നെയെന്നതോ മനുഷ്യാവസ്ഥയിലെ കയ്പുറ്റ ഫലിതവും. മാറ്റങ്ങളുടെയോ മാറ്റമില്ലായ്മകളുടെയോ വേദനകള്‍ കഠിനമായി സഹിക്കേണ്ടിവരുന്നത് എക്കാലത്തും സ്ത്രീകളാണ്. ഈ സഹനം ഈ നാല് നോവലുകളിലും ഇതിവൃത്തമായിരിക്കുന്നു. എല്ലാ വേദനകളെയും അതിജീവിക്കാന്‍ വിധിക്കപ്പെട്ട മാതൃത്വത്തിന്റെ കയ്പു-മധുരങ്ങളുടെ പാഠഭേദങ്ങള്‍.