Book Marupiravi
Book Marupiravi

മറുപിറവി

430.00

Out of stock

Author: Sethu Category: Language:   Malayalam
ISBN 13: Edition: 2 Publisher: DC Books
Specifications Pages: 0 Binding:
About the Book

മുരിചിപട്ടണത്തെ പുരാവസ്തുഖനനങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്രവും മിത്തും ഭാവനയും ഇടകലര്‍ത്തി രചിച്ച നോവലാണ് മറുപിറവി. അതില്‍ കെട്ടുകഥകളുണ്ട്. കേട്ട കഥകളുണ്ട്. 2000 വര്‍ഷം മുമ്പുള്ള ജീവിതം ഉപകഥയിലൂടെ ഈ നോവലില്‍ ഇഴചേര്‍ത്തിരിക്കുന്നു.

ഒരു കാലഘട്ടത്തിന്റെ മറുപിറവി, ഒരു പ്രദേശത്തിന്റെ മറുപിറവി, കഥാപാത്രങ്ങളില്‍ ചിലരുടെ മറുപിറവി ഇതെല്ലാം ഈ നോവല്‍ യാഥാര്‍ഥ്യമാക്കുന്നുവെന്ന് നോവലിസ്റ്റ് പറയുന്നു. പിറന്ന നാടിന്റെ സ്വത്ത്വസംസ്‌കാരങ്ങള്‍ തേടിക്കൊണ്ടുള്ള സേതുവിന്റെ അന്വേഷണമാണ് ഈ പുതിയ നോവല്‍.

The Author

സേതു എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ചു. നോവല്‍ കഥാ വിഭാഗങ്ങളില്‍ 38 കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്‌നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തു വര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍), എഴുത്തച്ഛന്‍ അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, സമസ്തകേരള സാഹിത്യ പരിഷദ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിര രാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുള്ള ഒട്ടേറെ കഥകള്‍ക്കു പുറമേ പാണ്ഡവപുരം ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ടര്‍ക്കിഷ് എന്നിവയടക്കം പത്തു ഭാഷകളിലേക്കും അടയാളങ്ങള്‍ അഞ്ചു ഭാഷകളിലേക്കും ആറാമത്തെ പെണ്‍കുട്ടി മൂന്നു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ചെയര്‍മാനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗമാണ്. email: sethu42@gmail.com

Description

മുരിചിപട്ടണത്തെ പുരാവസ്തുഖനനങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്രവും മിത്തും ഭാവനയും ഇടകലര്‍ത്തി രചിച്ച നോവലാണ് മറുപിറവി. അതില്‍ കെട്ടുകഥകളുണ്ട്. കേട്ട കഥകളുണ്ട്. 2000 വര്‍ഷം മുമ്പുള്ള ജീവിതം ഉപകഥയിലൂടെ ഈ നോവലില്‍ ഇഴചേര്‍ത്തിരിക്കുന്നു.

ഒരു കാലഘട്ടത്തിന്റെ മറുപിറവി, ഒരു പ്രദേശത്തിന്റെ മറുപിറവി, കഥാപാത്രങ്ങളില്‍ ചിലരുടെ മറുപിറവി ഇതെല്ലാം ഈ നോവല്‍ യാഥാര്‍ഥ്യമാക്കുന്നുവെന്ന് നോവലിസ്റ്റ് പറയുന്നു. പിറന്ന നാടിന്റെ സ്വത്ത്വസംസ്‌കാരങ്ങള്‍ തേടിക്കൊണ്ടുള്ള സേതുവിന്റെ അന്വേഷണമാണ് ഈ പുതിയ നോവല്‍.

Additional information

Dimensions200 cm

Reviews

There are no reviews yet.

Add a review