Description
ലാവു കയറിയ തൊഴിലുപകരണങ്ങളുടെ ഉടലിന്മേല്
പച്ചസസ്യങ്ങള്‍ ഇലകള്‍ വിരിക്കുന്നത് അവര്‍ അറിയാറില്ല.
കാലങ്ങളോളം പരശ്ശതം പുരുഷവിരലുകള്‍ തലോടി മിനുക്കിയ ദേഹത്ത് ചുളിവുകളില്ലായിരുന്നു. ക്ലാവും തുരുമ്പും പൂപ്പലും
പായലും പറ്റിപ്പിടിച്ച ഒരു തോണിയായി അബോധത്തിന്റെ
കടലിനു മുകളിലൂടെ ചന്ദ്രബാല മുത്തശ്ശി ഒഴുകിനടന്നു…
സഞ്ചാരികളുടെ പറുദീസയിലുള്ള മറൈന്‍ കാന്റീനില്‍
അവിഹിതജന്മത്തിന്റെ ഇരുട്ടുംപേറിയുള്ള ജീവിതം. നുരഞ്ഞുപൊന്തുന്ന മദ്യത്തിന്റെയും രതിയുടെയും ഇടയില്‍
കനല്ച്ചുട് പൊള്ളിക്കുന്ന മനസ്സിനെ ഊതിക്കെടുത്താന്‍
പ്രണയവും…
സുസ്മേഷ് ചന്ത്രോത്തിന്റെ ശ്രദ്ധേയമായ നോവലിന്റെ
പുതിയപതിപ്പ്
അവതാരിക
എന്‍. ശശിധരന്
ചിത്രീകരണം
കെ. ഷെരീഫ്