Description
”മരണവും ജീവിതവും ഒരേ ഊര്‍ജ്ജത്തിന്റെ, ഒരേ പ്രതിഭാസത്തിന്റെ തന്നെ ഇരുധ്രുവങ്ങളാണ്- വേലിയേറ്റവും വേലിയിറക്കവും പോലെ, പകലും രാത്രിയും പോലെ, ഗ്രീഷ്മവും ഹേമന്തവും പോലെ. അവ വേറെ വേറെയല്ല, അവ വിപരീതങ്ങളല്ല, അവ പരസ്പര വിരുദ്ധങ്ങളല്ല, മറിച്ച് അവ പരസ്പര പൂരകങ്ങളാണ്. മരണമെന്നത് ജീവിതത്തിന്റെ അന്ത്യമല്ല, വാസ്തവത്തില്‍ അത് ജീവിതത്തിന്റെ പൂര്‍ത്തീകരണമാണ്, അത് ജീവിതത്തിന്റെ അന്ത്യത്തിലേക്കുള്ള പുരോഗമനമാണ്. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും അതിന്റെ പ്രക്രിയകളെയും അറിഞ്ഞുകഴിഞ്ഞാല്‍, അപ്പോള്‍ മരണമെന്താണെന്ന് നിങ്ങള്‍ അറിയും.”
Reviews
There are no reviews yet.