Description
ബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്കു തിരിയുവാനുള്ള ഒരു സമയമാണ് സായം സന്ധ്യും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്റെ ദുഷ്കരമായ കര്‍മ്മപരിപാടികളില്‍ നിന്ന് വിരമിച്ച് ആത്മശാന്തിയില്‍ ലയിച്ചു പോകുന്ന ഒരു സമയം ജീവിതത്തിന്റെ ഒച്ചപ്പാടുകളെല്ലാം അവസാനിച്ച് അമ്മയുടെ മടിത്തട്ടില്‍ സംതൃപ്തനായിക്കിടന്ന് കണ്ണുപൂട്ടി ഉറങ്ങുവാന്‍ കഴിയുന്ന ഒരു കുഞ്ഞിനെപ്പോലെ, ശാന്തമായി മരണത്തിന്റെ തലോടലേറ്റ് ഇഹലോഹം വെടിയുവാന്‍ കഴിയുമെങ്കില്‍ അതൊരു സൗഭാഗ്യമാണ്. വളരെക്കാലം ഒരു കര്ഷകന് സ്മേഹിക്കുകയും വിശഅവസിക്കുകയും ചെയ്തിരുന്ന അവന്റെ പണിയായുധങ്ങള്‍ അവസാമം കൃതജ്ഞതയോടെ ആയുധപ്ുരയില് നിക്ഷേപിച്ചിട്ട് അവയോട് വിടവാങ്ങുന്നതുപോലെയാണിത്. എന്നാല്‍ ഈ സുന്ദരമായ ജീവിതസായാഹ്നം പലപ്പോഴും അനുഗ്രഹീതരായിട്ടുള്ള മഹാത്മാക്കളഅ#ക്കുപോലും ലഭിച്ചിട്ടില്ല.
ലേഖനങ്ങള്‍ തിരഞ്ഞെടുത്തത് : ഷൗക്കത്ത്
Reviews
There are no reviews yet.