Description
കോവിലിന്റെ കൃതികളില്‍ കാല്പനികതയും ദിവാസ്വപ്നങ്ങളും ഇല്ല. അവിടെ ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവുമെല്ലാം പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായി കട്ടപിടിച്ചു നില്ക്കുന്നു. നിശ്ശൂന്യമായ നഗരവും വിശപ്പിന്റെ കരാളതയും മരണത്തിന്റെ രൗദ്രതയും തൊടിയിലെ നനഞ്ഞ മണ്ണും നമ്മുടെ സ്വസ്ഥതയെ കാര്‍ന്നുതിന്നുന്നു. തീവ്രമായ ഒരു റിയലിസ്റ്റിക്ക് ബോധത്തിന്റെ ആവിഷ്കാരങ്ങളാണവ. പില്ക്കാലത്ത് കോവിലന് തനിക്കു ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ മിത്തുകളിലൂടെയും മാന്ത്രികതയിലൂടെയും ആവിഷ്കരിച്ച് കൂടുതല്‍ തീവ്രമാക്കി. ഭാഷയിലും സാഹിത്യത്തിലും മുമ്പേ നടന്നവനാണ് കോവിലന് എന്ന അയ്യപ്പന്. വേര്‍പിരിഞ്ഞു പോയതിനുശേഷമുള്ള ഒരു കോവിലിനെയായിരിക്കും നാം കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുക..
Reviews
There are no reviews yet.